ലോ​ട്ട​റി ഏ​ജ​ന്‍റു​മാ​ര്‍​ക്ക് പ​രി​ശീ​ല​നം
Thursday, June 20, 2019 6:02 AM IST
കാ​സ​ർ​ഗോ​ഡ്:​വ്യാ​ജ ലോ​ട്ട​റി ടി​ക്ക​റ്റു​ക​ള്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​ജ​ന്‍റു​മാ​ര്‍​ക്കും വി​ല്‍​പ​ന​ക്കാ​ര്‍​ക്കും ഭാ​ഗ്യ​ക്കു​റി ടി​ക്ക​റ്റു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യിട്ടു​ള്ള സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളെ കു​റി​ച്ച് പ​രി​ശീ​ല​ന ക്ലാ​സ് സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് സം​ഘ​ടി​പ്പി​ക്കു​ന്നു.
കാ​സ​ര്‍​ഗോ​ഡ് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ 25ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നും ഹൊ​സ്ദു​ര്‍​ഗ് മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ 27ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നും ന​ട​ത്തു​ന്ന പ​രി​ശീ​ല​ന ക്ലാ​സി​ല്‍ മു​ഴു​വ​ന്‍ ഏ​ജ​ന്‍റു​മാ​രും വി​ല്‍​പ​ന​ക്കാ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.