പ​ഞ്ചാ​യ​ത്തി​നെ​തി​രേ പ​രാ​തി​യു​മാ​യി പ്ര​സി​ഡ​ന്‍റി​ന്‍റെ മ​ക​ന്‍
Thursday, June 20, 2019 6:04 AM IST
കാ​സ​ര്‍​ഗോ​ഡ്: സ്വ​ന്തം ഉ​ട​മ​സ്ഥ​ത​യി​ല്‍ പു​തു​താ​യി പ​ണി​യു​ന്ന കെ​ട്ടി​ട​ത്തി​നു മു​ന്നി​ലെ അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ള്‍ ഒ​ഴി​പ്പി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് നേ​ടി​യി​ട്ടും അ​ത് ന​ട​പ്പാ​ക്കാ​ത്ത പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍​ക്കെ​തി​രേ പ​രാ​തി​യു​മാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ മ​ക​ന്‍.
സി​പി​എം ഭ​രി​ക്കു​ന്ന പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ര​ദ എ​സ്. നാ​യ​രു​ടെ മ​ക​ന്‍ പി.​കെ. ജ​യ​കു​മാ​റാ​ണ് സ്വ​ന്തം അ​മ്മ പ്ര​സി​ഡ​ന്‍റാ​യ പ​ഞ്ചാ​യ​ത്തി​നെ​തി​രേ ഹൈ​ക്കോ​ട​തി​യി​ലും ജി​ല്ലാ ക​ല​ക്ട​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച് ജ​യ​കു​മാ​റി​ന്‍റെ ഫേ​സ്ബു​ക്കി​ലും പോ​സ്റ്റ് ഇ​ട്ടി​ട്ടു​ണ്ട്.
ഇ​തു​സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ മ​റു​പ​ടി കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​ണെ​ന്ന പ​രാ​തി​യും ഉ​യ​ര്‍​ന്നു. പെ​രി​യ ടൗ​ണി​ല്‍ ക​ല്യോ​ട്ട് റോ​ഡി​നോ​ട് ചേ​ര്‍​ന്നു​ള്ള സ്വ​ന്തം​സ്ഥ​ല​ത്താ​ണ് അ​ബു​ദാ​ബി കൊ​മേ​ഴ്‌​സ്യ​ല്‍ ബാ​ങ്കി​ല്‍ മാ​നേ​ജ​രാ​യ ജ​യ​കു​മാ​ര്‍ പാ​ര്‍​ട്ണ​ര്‍​മാ​രോ​ടൊ​പ്പം ചേ​ര്‍​ന്ന് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ച്ച​ത്.
എ​ന്നാ​ല്‍ കെ​ട്ടി​ടം നി​ര്‍​മി​ച്ച​തി​നു തൊ​ട്ടു​മു​ന്നി​ല്‍ റോ​ഡ​രി​കി​ലാ​യി പൊ​തു​സ്ഥ​ലം കൈ​യേ​റി മി​ല്‍​മ ഏ​ജ​ന്‍​സി​യും പ​ച്ച​ക്ക​റി​ക്ക​ട​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.
സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ര്‍ ഭ​ര​ണ​ക​ക്ഷി​ക്കു വേ​ണ്ട​പ്പെ​ട്ട​വ​രാ​യ​തി​നാ​ല്‍ നേ​ര​ത്തേ പെ​രി​യ ടൗ​ണി​ലെ മ​റ്റു​പ​ല അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ളും ഒ​ഴി​പ്പി​ച്ചി​രു​ന്ന​പ്പോ​ഴും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ഈ​ഭാ​ഗ​ത്തേ​ക്ക് ക​ട​ന്നു​ചെ​ന്നി​രു​ന്നി​ല്ല. ഈ ​കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ജ​യ​കു​മാ​ര്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് അ​നു​കൂ​ല​വി​ധി സ​മ്പാ​ദി​ച്ച​ത്.
എ​ന്നാ​ല്‍ മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും അ​ന​ധി​കൃ​ത കൈ​യേ​റ്റ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു​കൊ​ണ്ട് ഹൈ​ക്കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കാ​തി​രു​ന്ന​തോ​ടെ​യാ​ണ് ജ​യ​കു​മാ​ര്‍ ജി​ല്ലാ കള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.
എ​ന്നാ​ല്‍ ഈ ​പ​രാ​തി​ക്ക് പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി​ ഡ​യ​റ​ക്ട​ര്‍ മു​ഖേ​ന ന​ല്‍​കി​യ മ​റു​പ​ടി​യി​ല്‍ പ​റ​യു​ന്ന​ത് ഹൈ​ക്കോ​ട​തി​വി​ധി ന​ട​പ്പാ​ക്കി​യ​താ​യും വി​ധി​യി​ലെ നി​ര്‍​ദേ​ശം പാ​ലി​ക്ക​പ്പെ​ട്ട​താ​യും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ക്കു​ന്ന​താ​യാ​ണ്. അ​ന​ധി​കൃ​ത​മാ​യി നി​ര്‍​മി​ച്ച ത​ട്ടു​ക​ട​ക​ളും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും ഇ​പ്പോ​ഴും അ​തേ സ്ഥ​ല​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​മ്പോ​ഴാ​ണ് ഹൈ​ക്കോ​ട​തി​വി​ധി ന​ട​പ്പാ​ക്കി​ക്ക​ഴി​ഞ്ഞ​താ​യി സെ​ക്ര​ട്ട​റി അ​റി​യി​ച്ച​ത്.
ഇ​തോ​ടെ വ​ഴി​മു​ട്ടി​യ അ​വ​സ്ഥ​യി​ലാ​ണ് ജ​യ​കു​മാ​ര്‍ സ്വ​ന്തം അ​മ്മ പ്ര​സി​ഡ​ന്‍റാ​യ പ​ഞ്ചാ​യ​ത്തി​നെ​തി​രേ ഫേ​സ്ബു​ക്കി​ലൂ​ടെ പ്ര​തി​ക​രി​ച്ച​ത്. പോ​സ്റ്റി​നെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും അ​ഭി​പ്രാ​യ​ങ്ങ​ള്‍ നി​ര​ന്ന​തോ​ടെ ഇ​പ്പോ​ള്‍ പോ​സ്റ്റി​നു താ​ഴെ ക​മ​ന്‍റ് ഇ​ടാ​നു​ള്ള സം​വി​ധാ​നം ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​ണ്. ജ​യ​കു​മാ​റി​ന്‍റെ അ​ച്ഛ​ൻ അ​ന്ത​രി​ച്ച എ. ​ശേ​ഖ​ര​ന്‍ നാ​യ​ര്‍ ജി​ല്ല​യി​ലെ മു​തി​ര്‍​ന്ന സി​പി​എം നേ​താ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യി​രു​ന്നു. അ​തേ​സ​മ​യം ഹൈ​ക്കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന ത​ര​ത്തി​ല്‍ ഔ​ദ്യോ​ഗി​ക കു​റി​പ്പ് ന​ല്‍​കി​യ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.