വടക്കേ ഇന്ത്യൻ കിഴങ്ങ് വടക്കൻ കേരളത്തിലും
Thursday, June 20, 2019 6:04 AM IST
പ​ട​ന്ന: അ​ത്യു​ത്​പാ​ദ​ന ശേ​ഷി​യു​ള്ള ഉ​ത്ത​രേ​ന്ത്യ​ൻ കി​ഴ​ങ്ങു​ക​ൾ വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും വേ​ര് പി​ടി​ക്കു​ന്നു. ന​ല്ല വ​ലു​പ്പ​മു​ള്ള കി​ഴ​ങ്ങു​ക​ളു​ടെ കൂ​ടു​ത​ൽ വി​ള​വ് പ്ര​തീ​ക്ഷി​ച്ചാ​ണ് കേ​ര​ള​ത്തി​ൽ അ​പൂ​ർ​വ​മാ​യി കൃ​ഷിചെ​യ്യു​ന്ന ഭൂ ​സോ​ന, ഭൂ ​കി​ഷ​ൻ എ​ന്നീ ഇ​ന​ങ്ങ​ൾ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ എ​ത്തി​ച്ചി​ട്ടു​ള്ള​ത്.
തി​രു​വ​ന​ന്ത​പു​ര​ത്തെ ശ്രീ​കാ​ര്യം സി​ടി​സി​ആ​ർ​ഐ യി​ൽ നി​ന്നും നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന ത​രി​ശ് ഭൂ​മി​യി​ൽ കി​ഴ​ങ്ങ് വ​ർ​ഗ കൃ​ഷി വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ക​ർ​ഷ​ക ഗ്രൂ​പ്പു​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ ന​ടീ​ൽ വ​സ്തു​ക്ക​ൾ എ​ത്തി​ച്ച​ത്.
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഓ​രോ ക​ർ​ഷ​ക ഗ്രൂ​പ്പു​ക​ൾ​ക്കും 30 അ​ത്യു​ത്പാ​ദ​ന ശേ​ഷി​യു​ള്ള കി​ഴ​ങ്ങു​ക​ളു​ടെ ത​ണ്ടു​ക​ൾ ആ​ണ് ന​ൽ​കി​യ​ത്. പ​ട​ന്ന, ക​യ്യൂ​ർ-​ചീ​മേ​നി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നൂ​റോ​ളം ക​ർ​ഷ​ക ഗ്രൂ​പ്പു​ക​ൾ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ കി​ഴ​ങ്ങു വി​ള​ക​ളു​ടെ ന​ടീ​ൽ വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. ഇ​തോ​ടൊ​പ്പം കാ​ഞ്ഞ​ങ്ങാ​ട് നാ​ട​നും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. കി​ഴ​ങ്ങ് വ​ള്ളി​ക്ക് പു​റ​മെ ശ്രീ​ക​ണ്ഠാ​പു​ര​ത്തു നി​ന്നും മ​ര​ച്ചീ​നി ത​ണ്ടും എ​ത്തി​ച്ചാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.
ഒ​രു ക​ർ​ഷ​ക ഗ്രൂ​പ്പി​നും 40 കി​ലോ ചേ​മ്പ്, 200 മീ​റ്റ​ർ മ​ര​ച്ചീ​നി ത​ണ്ട്, 150 മീ​റ്റ​ർ കി​ഴ​ങ്ങു​വ​ള്ളി​ക​ളു​മാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ൽ ന​ൽ​കി​യ​ത്.
ഉ​ദി​നൂ​ർ കി​നാ​ത്തി​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. ജാ​ന​കി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ടീ​ൽ​ വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്തു നി​ർ​വ​ഹി​ച്ചു. പ​ട​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ഫൗ​സി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ കെ.​വി. ബി​ന്ദു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സി. ​ര​വി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​പി. കു​ഞ്ഞി​കൃ​ഷ്‌​ണ​ൻ,കെ.​വി. ഗോ​പാ​ല​ൻ,പ​ട​ന്ന കൃ​ഷി ഓ​ഫീ​സ​ർ ടി. ​അം​ബു​ജാ​ക്ഷ​ൻ, അ​സി​സ്റ്റ​ന്‍റ് സി. ​സ്മി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കി​ഴ​ങ്ങു​വ​ർ​ഗ കൃ​ഷി​യെ​ക്കു​റി​ച്ച് കൃ​ഷി അ​സി. ഡ​യ​റ​ക്ട​ർ ആ​ർ. വീ​ണാ​റാ​ണി ക്ലാ​സെ​ടു​ത്തു.