വാ​യ​നാ​ദി​ന ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ
Thursday, June 20, 2019 6:04 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വാ​യ​നാ​ദി​ന വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ൻ​ഫെ​ഡ് സോ​ഷ്യ​ൽ ഫോ​റം കാ​ഞ്ഞ​ങ്ങാ​ട് ജേ​സീ​സു​മാ​യി സ​ഹ​ക​രി​ച്ച് ഹൈ​സ്ക്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ക​യ്യൂ​ർ, ചാ​യ്യോ​ത്ത്, ക​ക്കാ​ട് ഹൈ​സ്കൂ​ളു​ക​ൾ ആ​ദ്യ മൂ​ന്നു​സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.
സോ​ൺ പ്ര​സി​ഡ​ന്‍റ് ജ​യ്സ​ൺ തോ​മ​സ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ജേ​സീ​സ് പ്ര​സി​ഡ​ന്‍റ് ഇ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കാ​ൻ​ഫെ​ഡ് ചെ​യ​ർ​മാ​ൻ കൂ​ക്കാ​നം റ​ഹ്‌​മാ​ൻ വാ​യ​നാ​ദി​ന സ​ന്ദേ​ശം ന​ൽ​കി. സെ​ക്ര​ട്ട​റി ഷാ​ഫി ചൂ​രി​പ്പ​ള്ളം, ര​തീ​ഷ് അ​മ്പ​ല​ത്ത​റ, മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.