കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ തൊ​ഴി​ല്‍ പ​രി​ശീ​ല​നം
Thursday, June 20, 2019 6:04 AM IST
കാ​സ​ര്‍​ഗോ​ഡ്: കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം കാ​ര്‍​ഷി​ക​തൊ​ഴി​ല്‍ പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തു​ന്നു. നെ​ല്‍​കൃ​ഷി​യി​ലെ വി​വി​ധ യ​ന്ത്ര​വ​ത്ക​ര​ണ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചാ​ണ് പ​രി​ശീ​ല​നം.
ട്രാ​ക്ട​റി​നോ​ട് ബ​ന്ധി​പ്പി​ച്ച് പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​വു​ന്ന നി​ലം ഒ​രു​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ക​ള്‍​ട്ടി​വേ​റ്റ​ര്‍, റോ​ട്ട​വേ​റ്റ​ര്‍, ഹെ​ലി​ക്ക​ല്‍ ബ്ലേ​ഡ്, പ​ഡ്‌​ള​ര്‍, വി​ത്തി​ട​ല്‍ യ​ന്ത്ര​ങ്ങ​ളാ​യ പ്രീ ​ജ​ര്‍​മി​നേ​റ്റ​ഡ് സീ​ഡ​ര്‍, സീ​റോ​ടി​ല്‍ സീ​ഡ് ഡ്രി​ല്‍, യ​ന്ത്ര​വ​ല്‍​കൃ​ത ഞാ​റു പ​റി​ച്ചു​ന​ടീ​ല്‍, സ​സ്യ​സം​ര​ക്ഷ​ണ​ത്തി​നാ​യു​ള​ള പ​വ​ര്‍ സ്‌​പ്രേ​യ​റു​ക​ള്‍, ക​ള നി​യ​ന്ത്ര​ണ​ത്തി​നാ​യു​ള​ള ബാ​ക് പാ​ക് പ​വ​ര്‍ വീ​ഡ​ര്‍, കോ​ണോ​വീ​ഡ​ര്‍, വി​ള​വെ​ടു​പ്പി​നാ​യു​ള​ള ക​മ്പ​യി​ന്‍ ഹാ​ര്‍​വെ​സ്റ്റ​ര്‍, ഞാ​റ്റ​ടി​ക്കാ​യു​ള​ള പ​വ​ര്‍ ത്രെ​ഷ​ര്‍, സ്‌​ട്രോ​ബേ​ല​ര്‍ എ​ന്നീ യ​ന്ത്ര​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​മാ​ണ് പ​രി​ശീ​ലി​പ്പി​ക്കു​ക.
തൊ​ഴി​ല്‍ ര​ഹി​ത​രാ​യ യു​വാ​ക്ക​ള്‍​ക്കും പാ​ട​ശേ​ഖ​ര​സ​മി​തി അം​ഗ​ങ്ങ​ള്‍​ക്കും പ​ങ്കെ​ടു​ക്കാം.
താ​ല്‍​പ​ര്യ​മു​ള​ള​വ​ര്‍ കാ​സ​ര്‍​ഗോ​ഡ് കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ല്‍ നേ​രി​ട്ടോ ഫോ​ണ്‍ മു​ഖേ​ന​യോ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ണ്‍: 04994 232993.