കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി മ​രി​ച്ചു
Thursday, June 20, 2019 10:00 PM IST
നീ​ലേ​ശ്വ​രം: കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു. പ​ട​ന്ന​ക്കാ​ട് മൂ​ല​പ്പ​ള്ളി​യി​ലെ ശേ​ഖ​ര​ൻ-​ബി​ന്ദു ദ​ന്പ​തി​ക​ളു​ടെ മ​ക​നും തൃ​ക്ക​രി​പ്പൂ​ർ ഗ​വ.​പോ​ളി​ടെ​ക്ക്നി​ക് കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യു​മാ​യ ആ​കാ​ശ്(18) ആ​ണ് മ​രി​ച്ച​ത്.​ക​ഴി​ഞ്ഞ മാ​ർ​ച്ച് 20ന് ​പ​ട​ന്ന​ക്കാ​ട് മേ​ൽ​പ്പാ​ല​ത്തി​ൽ വ​ച്ചാ​ണ് ആ​കാ​ശി​നെ കാ​റി​ടി​ച്ച് ന​ട്ടെ​ല്ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. സ​ഹോ​ദ​രി: ശ്രീ​ല​ക്ഷ്മി.