മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ക​ട​ലി​ൽ വീ​ണു മ​രി​ച്ചു
Wednesday, June 26, 2019 10:34 PM IST
കാ​ഞ്ഞ​ങ്ങാ​ട്: ഒ​ഴി​ഞ്ഞ​വ​ള​പ്പ് അ​ഴി​മു​ഖ​ത്ത് വീ​ശു വ​ല​യു​പ​യോ​ഗി​ച്ച് മീ​ൻ​പി​ടി​ക്കു​ന്ന​തി​നി​ടെ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ഒ​ഴി​ഞ്ഞ​വ​ള​പ്പി​ലെ രാ​ഘ​വ​ൻ ( 55) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 11ഓ​ടെ ക​ട​പ്പു​റ​ത്തുനി​ന്ന് വീ​ശു വ​ല​യു​പ​യോ​ഗി​ച്ച് വ​ല​യെ​റി​യു​ന്ന​തി​നി​ടെ ശ​ക്ത​മാ​യ തി​ര​യി​ടി​ച്ചാ​ണ് ഇ​ദ്ദേ​ഹം ക​ട​ലി​ൽ വീ​ണ​ത് .

രാ​ത്രി ഏ​റെ നേ​രം നാ​ട്ടു​കാ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം പു​തി​യ​വ​ള​പ്പ് ക​ട​പ്പു​റ​ത്ത് ക​ര​യ​ക്ക​ടി​ഞ്ഞ​ത്. തൃ​ശൂ​ർ അ​ന്തി​ക്കാ​ട് സ്വ​ദേ​ശി​യാ​യ രാ​ഘ​വ​ൻ വ​ർ​ഷ​ങ്ങ​ളാ​യി ഒ​ഴി​ഞ്ഞ​വ​ള​പ്പി​ലാ​ണ് താ​മ​സം. ഭാ​ര്യ: ലീ​ല. മ​ക്ക​ൾ: രാ​ജി, രാ​ഗി.