പേ​പ്പ​ട്ടി ഭീ​തി​യി​ല്‍ കാ​സ​ർ​ഗോ​ഡ്
Monday, July 15, 2019 1:55 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പേ​പ്പ​ട്ടി ഭീ​തി​യി​ല്‍ ജി​ല്ല. ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നി​ടെ ജി​ല്ല​യി​ലെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ലെ 92 പേ​ര്‍​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ഇ​തോ​ടെ തെ​രു​വു​നാ​യ നി​യ​ന്ത്ര​ണ​ത്തി​നാ​യി ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ പാ​ളി​യ​താ​യാ​ണ് തെ​ളി​യു​ന്ന​ത്. ജി​ല്ല​യി​ലെ ര​ണ്ടു തെ​രു​വു​നാ​യ നി​യ​ന്ത്ര​ണ​കേ​ന്ദ്ര​ങ്ങ​ളും പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യി​രി​ക്കു​ക​യാ​ണ്. കാ​സ​ർ​ഗോ​ട്ടെ കേ​ന്ദ്രം ഡി​സം​ബ​റി​ല്‍ നി​ല​ച്ചു. ഏ​പ്രി​ലി​ൽ തു​ട​ങ്ങി​യ തൃ​ക്ക​രി​പ്പൂ​രി​ലെ കേ​ന്ദ്രം ഒ​രു​മാ​സം മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്.
2019 തു​ട​ങ്ങി ജ​നു​വ​രി മു​ത​ല്‍ ഇ​തു​വ​രെ​യാ​യി ജി​ല്ല​യി​ല്‍ 1742 പേ​ര്‍​ക്കാ​ണ് നാ​യ​ക​ളു​ടെ ക​ടി​യേ​റ്റ​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മാ​ത്രം ജി​ല്ല​യി​ലെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ലാ​യി 19 പേ​ര്‍​ക്ക് പ​ട്ടി​ക​ളു​ടെ ക​ടി​യേ​റ്റു. മ​ഞ്ചേ​ശ്വ​ര​ത്ത് ഒ​ന്പ​തും മു​ളി​യാ​റി​ല്‍ നാ​ലും കാ​ഞ്ഞ​ങ്ങാ​ട്ട് ര​ണ്ടും പ​ന​ത്ത​ടി​യി​ല്‍ ര​ണ്ടും മം​ഗ​ല്‍​പാ​ടി, ചെ​റു​വ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഓ​രോ പേ​ര്‍​ക്കു​മാ​ണ് പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റ​ത്.
നേ​ര​ത്തെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ന്‍​കൈ​യ്യെ​ടു​ത്ത് ര​ണ്ടു​കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി 5410 നാ​യ്ക്ക​ളെ വ​ന്ധ്യം​ക​ര​ണം ന​ട​ത്തി​യി​രു​ന്നു. ക​ര്‍​ക്ക​ട​കം എ​ത്തു​ന്ന​തോ​ടെ നാ​യ​ക​ളു​ടെ പ്ര​ജ​ന​ന​കാ​ല​മാ​യി. കൂ​ട്ട​ത്തോ​ടെ​യാ​യി​രി​ക്കും സ​ഞ്ചാ​രം. ഇ​നി​യും കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​നാ​യി​ല്ലെ​ങ്കി​ല്‍ തെ​രു​വു​നാ​യ​ശ​ല്യം രൂ​ക്ഷ​മാ​കും.
പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റാ​ല്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ജി​ല്ല​യി​ല്‍ ചി​കി​ത്സ​യു​ള്ള​ത് കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും കാ​ഞ്ഞ​ങ്ങാ​ട്ടെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലു​മാ​ണ്. ഈ ​ര​ണ്ടി​ട​ത്തും മാ​ത്ര​മേ പേ ​വി​ഷ​ബാ​ധ​യ്‌​ക്കെ​തി​രെ​യു​ള്ള കു​ത്തി​വെ​യ്പു​ള്ളൂ.
മ​ണി​ക്കൂ​റു​ക​ളോ​ളം രോ​ഗി​ക​ളെ നി​രീ​ക്ഷി​ച്ചാ​ണ് മ​രു​ന്ന് ന​ല്‍​കു​ന്ന​ത്. ചെ​റി​യ മു​റി​വാ​ണെ​ങ്കി​ല്‍ അ​താ​തു പി​എ​ച്ച്‌​സി, സി​എ​ച്ച്‌​സി​ക​ളി​ലും ചി​കി​ത്സ ല​ഭി​ക്കും.
​നാ​യ്ക​ള്‍​ക്ക് പേ ​ഇ​ള​കാ​നു​ള്ള കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന് കീ​രി​യാ​ണെ​ന്നാ​ണ് വെ​റ്റ​റി​ന​റി വി​ദ​ഗ്ദ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.
നാ​ട്ടി​ല്‍ ഇ​പ്പോ​ള്‍ കീ​രി​ക​ളു​ടെ എ​ണ്ണം കൂ​ടു​ത​ലാ​ണെ​ന്ന​ത് പേ​പ്പ​ട്ടി​ശ​ല്യം കൂ​ടാ​ന്‍ ഇ​ട​യാ​ക്കി​യേ​ക്കും.
കു​റു​ക്ക​ന്‍ ക​ടി​ച്ചാ​ലും പ​ട്ടി​ക​ള്‍​ക്ക് പേ ​വ​രാ​മെ​ന്നും അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.