എ​ന്തു കൊ​ണ്ട് മു​ള?
Monday, July 15, 2019 1:57 AM IST
ജ​ല​ത്തെ ത​ട​ഞ്ഞു​നി​ര്‍​ത്തി മ​ണ്ണി​ലേ​ക്ക് ഇ​റ​ക്കി​വി​ടാ​ന്‍ സ​ഹാ​യി​ക്കു​ന്ന പ്ര​ധാ​ന സ​സ്യ​മാ​ണ് മു​ള. ഒ​രു ചെ​ടി​യു​ടെ വേ​രു​ത​ന്നെ ഏ​ക​ദേ​ശം പ​ത്ത​ടി ചു​റ്റ​ള​വി​ലേ​ക്ക് ഉ​പ​രി​ത​ല​ത്തി​ല്‍ നി​ന്നും പ​ര​ന്നു വ​ള​രു​ന്ന​തി​നാ​ലാ​ണ് മു​ള​യ്ക്ക് ഫ​ല​പ്ര​ദ​മാ​യി മ​ഴ​വെ​ള്ള​ത്തെ മ​ണ്ണി​ലേ​ക്ക് ഇ​റ​ക്കി വി​ടാ​ന്‍ സാ​ധി​ക്കു​ന്ന​ത്.
ഏ​റ്റ​വും​കൂ​ടു​ത​ല്‍ കാ​ര്‍​ബ​ണ്‍ ഡ​യോ​ക്‌​സൈ​ഡി​നെ സ്വീ​ക​രി​ച്ച് ഓ​ക്‌​സി​ജ​നെ പു​റ​ത്തു​വി​ടാ​ന്‍ ക​ഴി​വു​ള്ള സ​സ്യ​മാ​യ മു​ള​യ്ക്ക് പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​നും സാ​ധി​ക്കു​ന്നു. കൂ​ടാ​തെ ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ വ​ള​രാ​ന്‍ ക​ഴി​യു​ന്ന ഈ ​അ​ത്ഭു​ത സ​സ്യ​ത്തി​ന് ചി​ല സ​മ​യ​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റി​ല്‍ 91 സെ​ന്‍റി​മീ​റ്റ​ര്‍ വ​രെ വ​ള​ര്‍​ച്ച​യു​ണ്ടാ​കു​മെ​ന്ന് പ​ഠ​ന​ങ്ങ​ള്‍ പ​റ​യു​ന്നു. മൂ​ന്നു വ​ര്‍​ഷം​കൊ​ണ്ട് വി​ള​വെ​ടു​ക്കാ​ന്‍ സാ​ധി​ക്കു​ന്ന മു​ള​കൊ​ണ്ട് വി​വി​ധ​ങ്ങ​ളാ​യ ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​ന്‍ സാ​ധി​ക്കും.
കാ​ത​ല്‍ കൂ​ടു​ത​ലു​ള്ള​തും ഇ​ന്ത്യ​യി​ല്‍ പൊ​തു​വെ കാ​ണ​പ്പെ​ടു​ന്ന​തു​മാ​യ ക​ല്ല​ന്‍ മു​ള​യാ​ണ് പ​ദ്ധ​തി​ക്ക് വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ ദു​രി​തം​വി​ത​ച്ച മ​ഹാ​പ്ര​ള​യ​ത്തെ തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​വ​രു​ന്ന ന​വ​കേ​ര​ള നി​ര്‍​മി​തി​യി​ല്‍ പ്ര​കൃ​തി​സൗ​ഹൃ​ദ​വും സാ​മ്പ​ത്തി ലാ​ഭ​വു​മു​ള്ള മു​ള കൊ​ണ്ടു​ള്ള വീ​ടു​ക​ള്‍​ക്ക് വ​ള​രെ​യ​ധി​കം പ്ര​സ​ക്തി​യു​ണ്ട്. മു​ള കൊ​ണ്ടു​ള്ള വീ​ടു​ക​ള്‍ ജ​പ്പാ​നി​ല്‍ വ്യാ​പ​ക​മാ​ണ്.
200 വ​ര്‍​ഷം​വ​രെ ഈ​ടു​നി​ല്‍​ക്കു​ന്ന ഇ​ത്ത​രം വീ​ടു​ക​ള്‍​ക്കു​ള്ളി​ല്‍ താ​ര​ത​മ്യേ​ന ചൂ​ട് കു​റ​വാ​യി​രി​ക്കും. കേ​ര​ള​ത്തി​ന്‍റെ പ്ര​ത്യേ​ക ഭൂ​പ്ര​കൃ​തി​ക്ക് കൂ​ടു​ത​ല്‍ ഇ​ണ​ങ്ങു​ന്ന​താ​യി​രി​ക്കും ഇ​ത്ത​രം നി​ര്‍​മി​തി​ക​ള്‍. ഫ​ര്‍​ണി​ച്ച​റു​ക​ള്‍, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ള്‍, ഫ്ലോ​റിം​ഗ് ടൈ​ലു​ക​ള്‍, ക​ര്‍​ട്ട​നു​ക​ള്‍ എ​ന്നി​ങ്ങ​നെ നി​ര​വ​ധി ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് മു​ള ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​ത്.
ബാം​ബൂ ക്യാ​പി​റ്റ​ല്‍ പ​ദ്ധ​തി​യു​ടെ തു​ട​ര്‍​ച്ച​യാ​യി സ​ര്‍​ക്കാ​ര്‍-​സ്വ​കാ​ര്യ സം​ര​ഭ​ങ്ങ​ളാ​രം​ഭി​ക്കു​ന്ന​തോ​ടെ ജി​ല്ല​യു​ടെ മു​ഖ​ച്ഛാ​യ​ത​ന്നെ മാ​റി സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ല്‍ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
കൂ​ടാ​തെ ന​ദി​ക​ളേ​റെ​യു​ണ്ടാ​യി​ട്ടും വേ​ന​ലാ​രം​ഭ​ത്തി​ല്‍​ത​ന്നെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന ജി​ല്ല​യി​ല്‍ ഭൂ​ഗ​ര്‍​ഭ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ത്താ​നും പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കും.