ബ​ദി​യ​ഡു​ക്ക സി​എ​ച്ച്സി​യി​ൽ ഡോ​ക്ട​ര്‍​മാ​രി​ല്ല; രോ​ഗി​ക​ള്‍​ക്ക് ദു​രി​തം
Monday, July 15, 2019 1:57 AM IST
ബ​ദി​യ​ടു​ക്ക: ബ​ദി​യ​ഡു​ക്ക സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ ഡോ​ക്ട​ർ​മാ​രു​ട കു​റ​വ് രോ​ഗി​ക​ൾ​ക്ക് ദു​രി​ത​മാ​കു​ന്നു. കൈ​കു​ഞ്ഞു​ങ്ങ​ളു​മാ​യെ​ത്തു​ന്ന അ​മ്മ​മാ​ർ മ​ണി​ക്കൂ​റോ​ളം കാ​ത്തു​നി​ൽ​ക്കേ​ണ്ട സ്ഥി​തി​യാ​ണ്.
കാ​ല​വ​ർ​ഷ​മാ​യ​തോ​ടെ പ​നി​യും മ​റ്റു​രോ​ഗ​ങ്ങ​ളും വ​ർ​ദ്ധി​ച്ച​തോ​ടെ ചി​കി​ത്സി​ക്കാ​ൻ ആ​ശു​പ​ത്രി​യി​ൽ ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ കൂ​ടു​ത​ൽ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഉ​ൾ​പെ​ടെ ഏ​ഴു ഡോ​ക്ട​ർ​മാ​രാ​ണ് ഉ​ള്ള​ത്. എ​ന്നാ​ൽ ഇ​തി​ൽ മൂ​ന്നു ഡോ​ക്ട​ർ​മാ​ര്‍ വാ​ണി​ന​ഗ​ർ, പെ​ർ​ള, മു​ളി​യാ​ർ എ​ന്നീ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ധി​ക​ചു​മ​ത​ല ഉ​ള്ള​വ​രാ​ണ്. ബാ​ക്കി നാ​ലു ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ദി​നം​പ്ര​തി 400ൽ​പ​രം രോ​ഗി​ക​ളെ​ത്തു​ന്ന ഈ ​ആ​ശു​പ​ത്രി​യി​ൽ മ​തി​യാ​കു​ന്നി​ല്ല. കി​ട​ത്തി​ചി​കി​ത്സ ഇ​വി​ടെ നേ​ര​ത്തെ നി​ല​ച്ചി​രു​ന്നു.
വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഒ​പി​യു​ടെ പ്ര​വ​ർ​ത്ത​നം ഉ​ണ്ട​ങ്കി​ലും ഡോ​ക്ട​ർ​മാ​രു​ടെ അ​ഭാ​വം ആ​ശു​പ​ത്രി​യേ നോ​ക്കു​കു​ത്തി​യാ​ക്കു​ന്നു. ഹെ​ഡ് ന​ഴ്സ് ഇ​ല്ല. മൂ​ന്നു സ്റ്റാ​ഫ് ന​ഴ്സാ​ണു​ള്ള​ത്. ശ​നി​യാ​ഴ്ച മൂ​ന്നു ഡോ​ക്ട​ർ​മാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തോ​ടെ നൂ​റി​ൽ​പ​രം സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗി​ക​ൾ വൈ​കു​ന്നേ​രം​വ​രെ കാ​ത്തു​നി​ൽ​ക്കേ​ണ്ടി​വ​ന്നു.