ഇവർ ഇനി ബ്ലാസ്റ്റേഴ്സിന്‍റെ കളിക്കളത്തിൽ
Monday, July 15, 2019 1:57 AM IST
തൃ​ക്ക​രി​പ്പൂ​ർ: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ താ​ര​മാ​കാ​ൻ ജി​ല്ല​യി​ൽ നാ​ലു​പേ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തൃ​ക്ക​രി​പ്പൂ​ർ ഫു​ട്ബാ​ൾ അ​ക്കാ​ദ​മി​യി​ൽ നി​ന്ന് അ​ണ്ട​ർ- 5 വി​ഭാ​ഗ​ത്തി​ൽ എം. ​മു​ഹ​മ്മ​ദ്, അ​ണ്ട​ർ- 17 വി​ഭാ​ഗ​ത്തി​ൽ ആ​കാ​ശ് ര​വി, അ​ക്ഷ​യ് മ​ണി എ​ന്നി​വ​രും ഇ.​കെ. നാ​യ​നാ​ർ ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​യി​ൽ നി​ന്നും യു. ​ജ്യോ​തി​ഷും ഇ​നി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ജൂ​ണി​യ​ർ ടീ​മു​ക​ൾ​ക്കു വേ​ണ്ടി ബൂ​ട്ട് കെ​ട്ടും.
തൃ​ക്ക​രി​പ്പൂ​ർ രാ​ജീ​വ് ഗാ​ന്ധി സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യം, ക​ലൂ​ർ രാ​ജ്യാ​ന്ത​ര സ്റ്റേ​ഡി​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സി​ലൂ​ടെ​യാ​ണ് ക​ളി​ക്കാ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ആ​കാ​ശ് ര​വി, യു. ​ജ്യോ​തി​ഷ്, എം. ​മു​ഹ​മ്മ​ദ് എ​ന്നി​വ​ർ ഉ​ദി​നൂ​ർ ജി​എ​ച്ച്എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ളും അ​ക്ഷ​യ് ചേ​ല​മ്പ്ര എ​ച്ച്എ​സ്‌​എ​സ്‌ വി​ദ്യാ​ർ​ഥി​യു​മാ​ണ്.