വലിയപറമ്പ്: പഞ്ചായത്തുകളുടെ ഫണ്ട് വിഹിതം വെട്ടിക്കുറച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന സംവിധാനം അട്ടിമറിക്കാനുളള എൽഡിഎഫ് സർക്കാരിന്റെ നടപടികളിൽ പ്രതിഷേധവുമായി കോൺഗ്രസ് ധർണ നടത്തി.
മണ്ഡലം കോൺഗ്രസ് നേതൃത്വത്തിൽ വലിയപറമ്പ് പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന ധർണ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. ഒ.കെ. വിജയൻ അധ്യക്ഷതവഹിച്ചു.
കെ.വി. ഗംഗാധരൻ, പി.കെ. ഫൈസൽ, കെ.പി. പ്രകാശൻ, എം. അബ്ദുൾ സലാം, പി.പി. അപ്പു, കെ. സിന്ധു, പി.വി. ബാലൻ, എം. ലക്ഷ്മണൻ, മുഹമ്മദലി മാടക്കാൽ, ഒ.കെ. ഷാജി, പി.പി. മനോജ്, കെ. കൃഷ്ണൻ, പി.പി. ശാരദ, എം. സരോജിനി, സുമ കണ്ണൻ, കെ. സത്യൻ എന്നിവർ പ്രസംഗിച്ചു.