പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു
Tuesday, July 16, 2019 6:21 AM IST
രാ​ജ​പു​രം: ​പാ​ണ​ത്തൂ​രി​ലെ പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം നെ​ല്ലി​ക്കു​ന്ന് പു​ഴ​യോ​ര​ത്ത് കാ​ട്ടാ​ന ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു. നെ​ല്ലി​ക്കു​ന്നി​ലെ ബാ​ബു പു​തി​യോ​ടി, ഷാ​ജി, നാ​രാ​യ​ണി താ​ഴ​ത്തെ വീ​ട് എ​ന്നി​വ​രു​ടെ വാ​ഴ, തെ​ങ്ങ്, ക​വു​ങ്ങ് എ​ന്നി​വ​യാ​ണ് ന​ശി​പ്പി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. പ​ഞ്ചാ​യ​ത്ത് ഒഫീസ് പ​രി​സ​രം വ​രെ കാ​ട്ടാ​ന​ക​ൾ എ​ത്തി​യ​തോ​ടെ ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​ണ്. ക​ഴി​ഞ്ഞദി​വ​സം പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന ജ​ന​കീ​യ യോ​ഗ​ത്തി​ല്‍ നി​ര​ന്ത​രം ഉ​ണ്ടാ​കു​ന്ന കാ​ട്ടാ​ന ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ താ​ത്കാ​ലി​ക വാ​ച്ച​ര്‍​മാ​രെ നി​യ​മി​ക്കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് വീ​ണ്ടും കാ​ട്ടാ​നശ​ല്യം ഉ​ണ്ടാ​യത്. പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജി. മോ​ഹ​ന​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ത​മ്പാ​ൻ എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.