എ​ല്ലാ വീ​ടു​ക​ളി​ലും മ​ഴ​വെ​ള്ള​സം​ഭ​ര​ണി ഉ​റ​പ്പു​വ​രു​ത്ത​ണം: ക​ള​ക്ട​ർ
Tuesday, July 16, 2019 6:21 AM IST
കാ​സ​ർ​ഗോ​ഡ്: ജ​ല​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി കെ​ട്ടി​ട നി​ര്‍​മാ​ണച്ച​ട്ട​ങ്ങ​ള്‍​ക്ക് അ​നു​സൃ​ത​മാ​യി എ​ല്ലാ വീ​ടു​ക​ളി​ലും മ​ഴ​വെ​ള്ള സം​ഭ​ര​ണി ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത്ബാ​ബു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.
നി​ശ്ചി​ത ച​തു​ര​ശ്ര മീ​റ്റ​റി​ല്‍ അ​ധി​കം വി​സ്തൃ​തി​യു​ള്ള വീ​ടു​ക​ള്‍​ക്ക് കെ​ട്ടി​ട ന​മ്പ​ര്‍ അ​നു​വ​ദി​ക്കു​ന്ന​തി​ന് മ​ഴ​വെ​ള്ള സം​ഭ​ര​ണി നി​ര്‍​ബ​ന്ധ​മാ​ണ്. ഇ​ങ്ങ​നെ നി​ര്‍​മി​ക്കു​ന്ന മ​ഴ​വെ​ള്ള സം​ഭ​ര​ണി​ക​ള്‍ അ​ത് ആ​വ​ശ്യ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു വ​രു​ത്താ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നും ക​ള​ക്ട​ര്‍ നി​ര്‍​ദേശം ന​ല്‍​കി.​രൂ​ക്ഷ​മാ​യ ഭൂ​ഗ​ര്‍​ഭ ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന ജി​ല്ല​യി​ല്‍ ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളു​മാ​യി എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.