ക​ള​ക്ട​ര്‍​ക്കെ​തി​രേ ജ​ന​കീ​യ​മു​ന്ന​ണി; വീ​ണ്ടും എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ വി​വാ​ദം
Tuesday, July 16, 2019 6:21 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത്ബാ​ബു എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ഇ​ര​ക​ളെ അ​പ​മാ​നി​ക്കു​ന്ന​താ​യി കു​റ്റ​പ്പെ​ടു​ത്തി എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ പീ​ഡി​ത ജ​ന​കീ​യ മു​ന്ന​ണി​യും സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​രും രം​ഗ​ത്ത്. നേ​ര​ത്തേ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും ഇ​പ്പോ​ള്‍ ഒ​രു വാ​രി​ക​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലും ക​ള​ക്ട​ര്‍ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ച​താ​യാ​ണ് ആ​രോ​പ​ണം.
ഇ​ര​ക​ളു​ടെ ക്ഷേ​മ​വും സം​ര​ക്ഷ​ണ​വും ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി സ​ര്‍​ക്കാ​രി​ന്‍റെ പ്ര​തി​നി​ധി​യാ​യി പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ന്‍ നി​ര​ന്ത​രം അ​തി​നെ​തി​രാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യാ​ണെ​ന്ന് സം​ഘ​ട​ന കു​റ്റ​പ്പെ​ടു​ത്തി. വാ​രി​ക​യു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ല്‍ ക​ള​ക്ട​ര്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ജി​ല്ല​യി​ലെ ദു​രി​ത​ബാ​ധി​ത​രോ​ടു​ള്ള ക​ടു​ത്ത അ​വ​ഹേ​ള​ന​വും അ​നീ​തി​യു​മാ​ണെ​ന്നും ഈ ​പ്ര​സ്താ​വ​ന പി​ന്‍​വ​ലി​ച്ച് മാ​പ്പു​പ​റ​യ​ണ​മെ​ന്നും ജ​ന​കീ​യ മു​ന്ന​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​രും എ​ഴു​ത്തു​കാ​രും സം​യു​ക്ത പ്ര​സ്താ​വ​ന​യി​ല്‍ കു​റ്റ​പ്പെ​ടു​ത്തി.
എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ വി​ഷ​ബാ​ധ​യേ​റ്റു മ​രി​ച്ച ശീ​ലാ​ബ​തി​യെ താ​ഴ്ത്തി​ക്കെ​ട്ടി​യ ക​ള​ക്ട​ര്‍ ഭ​ര​ണ​കൂ​ട​ഭീ​ക​ര​ത​യു​ടെ ര​ക്ത​സാ​ക്ഷി​ക​ളാ​യ കു​ട്ടി​ക​ളെ​യും അ​മ്മ​മാ​രെ​യും അ​പ​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.
എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍റെ ദു​ര​ന്ത​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ല്‍ ന​ട​ന്ന പ​ഠ​ന​ഗ​വേ​ഷ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്റ്റോ​ക്ക്‌​ഹോം ക​ണ്‍​വെ​ന്‍​ഷ​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ത് നി​രോ​ധി​ക്ക​പ്പെ​ട്ട​ത്. സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ങ്ങ​ളും സു​പ്രീം​കോ​ട​തി വി​ധി​യും ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി നി​ഷേ​ധി​ക്കു​ന്ന​ത് കീ​ട​നാ​ശി​നി ലോ​ബി​യു​ടെ പി​ന്‍​ബ​ല​ത്തി​ലാ​ണെ​ന്ന് സം​ശ​യി​ക്ക​ണം.
കാ​സ​ര്‍​ഗോ​ഡി​നെ ജൈ​വ​ജി​ല്ല​യാ​യി പ്ര​ഖ്യാ​പി​ച്ച സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ ത​ള്ളി​ക്ക​ള​യു​ക​യാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ ചെ​യ്യു​ന്ന​ത്. ക​ള​ക്ട​റു​ടെ വ്യ​ക്തി​പ​ര​മാ​യ നി​ല​പാ​ടു​ക​ള്‍ അ​വ​ത​രി​പ്പി​ക്കേ​ണ്ട​ത് പ​ദ​വി​യി​ലി​രു​ന്നു​കൊ​ണ്ട​ല്ലെ​ന്നും പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്നു.
ശ്രീ​പ​ദ്രെ, ഡോ. ​വൈ.​എ​സ്.​മോ​ഹ​ന്‍​കു​മാ​ര്‍, അം​ബി​കാ​സു​ത​ന്‍ മാ​ങ്ങാ​ട്, ദ​യാ​ബാ​യി, ലീ​ലാ​കു​മാ​രി അ​മ്മ, ഡോ. ​ഡി.​സു​രേ​ന്ദ്ര​നാ​ഥ്, ടി.​പി. പ​ത്മ​നാ​ഭ​ന്‍, ഡോ.​ഇ.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, പി.​പി.​കെ. പൊ​തു​വാ​ള്‍, നാ​രാ​യ​ണ​ന്‍ പേ​രി​യ, പ്ര​ഫ.​വി.​ഗോ​പി​നാ​ഥ​ന്‍, ടി.​വി. മ​ധു​രാ​ജ്, സി.​ഭാ​ഗ്യ​നാ​ഥ്, എം.​സു​ല്‍​ഫ​ത്ത്, പി.​മു​ര​ളീ​ധ​ര​ന്‍, മു​നീ​സ അ​മ്പ​ല​ത്ത​റ, പ​ത്മ​നാ​ഭ​ന്‍ ബ്ലാ​ത്തൂ​ര്‍, അ​മ്പ​ല​ത്ത​റ കു​ഞ്ഞി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രാ​ണ് പ്ര​സ്താ​വ​ന​യി​ല്‍ ഒ​പ്പു​വ​ച്ച​ത്. നേ​ര​ത്തേ ജ​ന​കീ​യ സ​മി​തി ന​ട​ത്തി​യ സ​മ​ര​പ​രി​പാ​ടി​യി​ലും ജി​ല്ലാ ക​ള​ക്ട​റെ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍​ത്തി​യി​രു​ന്നു.
എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ കൈ​കൊ​ണ്ടു ത​ളി​ച്ച ആ​ളു​ക​ള്‍ പോ​ലും കാ​സ​ര്‍​ഗോ​ഡ് ഉ​ണ്ടെ​ന്നും അ​വ​ര്‍​ക്കാ​ര്‍​ക്കും അ​സു​ഖം വ​ന്നി​ട്ടി​ല്ലെ​ന്നും ആ​ളു​ക​ള്‍ കെ​ട്ടു​ക​ഥ​ക​ള്‍ കേ​ട്ട് തെ​റ്റി​ദ്ധ​രി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് വാ​രി​ക​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞ​ത്. കൃ​ഷി​യി​ല്‍ ഡോ​ക്ട​റേ​റ്റ് നേ​ടി ആ​റ​ര വ​ര്‍​ഷം വി​ദ്യാ​ര്‍​ഥി​ക​ളെ പ​ഠി​പ്പി​ച്ച കാ​ര്‍​ഷി​ക ശാ​സ്ത്ര​ജ്ഞ​നാ​ണ് താ​നെ​ന്നും താ​ന്‍ ഇ​തു​വ​രെ പ​ഠി​ച്ച​തും പ​ഠി​പ്പി​ച്ച​തു​മെ​ല്ലാം തെ​റ്റാ​ണെ​ന്നും​അം​ബി​കാ​സു​ത​ന്‍ മാ​ങ്ങാ​ടി​നെ​പ്പോ​ലു​ള്ള സാ​ഹി​ത്യ​കാ​ര​ന്മാ​ര്‍ പ​റ​യു​ന്ന​ത് ശ​രി​യാ​ണെ​ന്നും വി​ശ്വ​സി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
ഭ​ര​ണ​ഘ​ട​ന ത​ന്നെ പ​റ​യു​ന്ന​ത് ശാ​സ്ത്രാ​ഭി​മു​ഖ്യം വ​ള​ര്‍​ത്താ​നാ​ണ്. ശീ​ലാ​ബ​തി​യെ​ക്കു​റി​ച്ചൊ​ക്കെ ചി​ല പൈ​ങ്കി​ളി പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ല്‍ വ​ന്ന ക​ഥ​ക​ള്‍ കേ​ട്ട് ആ​ളു​ക​ള്‍ തെ​റ്റി​ദ്ധ​രി​ച്ചി​രി​ക്കു​ക​യാ​ണ്. താ​ന്‍ പ​ല ഡോ​ക്ട​ര്‍​മാ​രോ​ടും ഈ ​വി​ഷ​യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​രാ​രും പൊ​തു​സ​മൂ​ഹ​ത്തി​നു മു​ന്നി​ല്‍​വ​ന്ന് എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ കൊ​ണ്ടാ​ണ് ഈ ​അ​സു​ഖ​ങ്ങ​ളെ​ല്ലാം ഉ​ണ്ടാ​യ​തെ​ന്ന് പ​റ​യി​ല്ലെ​ന്നും ക​ള​ക്ട​ര്‍ പ​റ​യു​ന്നു. അ​തേ​സ​മ​യം താ​ന്‍ ഒ​രു സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യ​തു​കൊ​ണ്ട് സ​ര്‍​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക നി​ല​പാ​ടു​ക​ള്‍ ന​ട​പ്പാ​ക്കാ​ന്‍ ശ്ര​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.