കാ​രം​സ് ടൂ​ർ​ണ​മെ​ന്‍റ് ജേ​താ​ക്ക​ൾ
Tuesday, July 16, 2019 6:21 AM IST
തൃ​ക്ക​രി​പ്പൂ​ർ: മൈ​ത്താ​ണി ചൂ​രി​ക്കാ​ട​ൻ കൃ​ഷ്ണ​ൻ നാ​യ​ർ സ്മാ​ര​ക ഗ്ര​ന്ഥാ​ല​യം കാ​രം​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ പി.​വി. സ​ന്ദീ​പ്-​പി. ജി​ത്തു എ​ന്നി​വ​ർ ന​യി​ച്ച ടീം ​ഒ​ന്നാം സ്ഥാ​ന​വും എം. ​ര​ഞ്ജി​ത്ത്-​വി. അ​നീ​ഷ് ടീം ​ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ പി. ​അ​മ​ൽ​രാ​ജ്-​എ​ൻ. അ​ന​ന്തു ടീം ​ഒ​ന്നാം സ്ഥാ​ന​വും ഇ. ​ആ​ദ​ർ​ശ്-​പി. അ​ദ്വൈ​ത് ടീം ​ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

ജ​ല​ശ​ക്തി അ​ഭി​യാ​ന്‍
ശി​ല്പ​ശാ​ല 19ന്

​കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ ജ​ല​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് സ​മ​ഗ്ര പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​കരി​ക്കു​ന്ന​തി​ന് 19ന് ​രാ​വി​ലെ 9.30 മു​ത​ല്‍ വി​ദ്യാ​ന​ഗ​ര്‍ സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ഹാ​ളി​ല്‍ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ക്കും.
ശി​ല്പ​ശാ​ല​യി​ല്‍ ജ​ല​ശ​ക്തി അ​ഭി​യാ​ന്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ്രാ​മ-​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ ന​ട​ത്തേ​ണ്ട ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ രൂ​പ​രേ​ഖ ത​യാ​റാ​ക്കും. എം​പി, എം​എ​ല്‍​എ​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​ര്‍, കൃ​ഷി ഓ​ഫീ​സ​ര്‍​മാ​ര്‍ , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍, ഗ്രാ​മ-​ബ്ലോ​ക്ക്-ജി​ല്ലാ​ത​ല ജ​ല​സം​ര​ക്ഷ​ണ സ​മി​തി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.