പോ​ത്തി​ന്‍ കൊ​മ്പു​ക​ള്‍ ചാ​ക്കി​ല്‍ കെ​ട്ടി റോ​ഡ​രി​കി​ല്‍ ത​ള്ളി
Tuesday, July 16, 2019 6:21 AM IST
ബ​ദി​യ​ടു​ക്ക: പോ​ത്തി​ന്‍ കൊ​മ്പു​ക​ള്‍ ചാ​ക്കി​ല്‍ കെ​ട്ടി റോ​ഡ​രി​കി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ബ​ദി​യ​ഡു​ക്ക-പെ​ര്‍​ള റോ​ഡി​ല്‍ ക​രി​മ്പി​ല​യി​ല്‍ ക​ഴി​ഞ്ഞദി​വ​സം ഉ​ച്ച​യോ​ടെ​യാ​ണ് ചാ​ക്ക് ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. ഇ​തുവ​ഴി ക​ട​ന്ന് പോ​യ​വ​രാ​രും​ചാ​ക്കി​ന്‍​ കെ​ട്ട് ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല.​ സം​ശ​യം തോ​ന്നി വൈ​കു​ന്നേ​ര​ത്തോ​ടെ ചാ​ക്ക് തു​റ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് ഒ​രാ​ഴ്ച പ​ഴ​ക്ക​മി​ല്ലാ​ത്ത ര​ണ്ടു കൊ​മ്പു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. വി​വ​രം പോ​ലീ​സി​നെയും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ച്ച​തി​നെ​തു​ട​ര്‍​ന്ന് പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​തേ സ​മ​യം ചെ​ര്‍​ക്ക​ള- ഉ​ക്കി​ന​ടു​ക്ക റോ​ഡി​ലെ മാ​യി​ല​ങ്കോ​ടി വ​ള​വ്, നെ​ക്രാ​ജെ,ക​രി​മ്പി​ല, കാ​ട​മ​ന, ഗോ​ളി​യ​ടി, പ​ര്‍​ത്തി​ക്കാ​ര്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ അ​റ​വ് മാ​ലി​ന്യ​ങ്ങ​ള്‍ ത​ള്ളു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്. അ​സ​ഹ്യ​മാ​യ ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന​തു മൂ​ലം ഇ​തുവ​ഴി മൂ​ക്ക് പൊ​ത്തി വേ​ണം യാ​ത്രചെ​യ്യാ​ന്‍. കൂ​ടാ​തെ പ​ക​ര്‍​ച്ച​വ്യാ​ധി പ​ട​ര്‍​ന്നു പി​ടി​ക്കു​മൊ​യെ​ന്ന ഭീ​തി​യി​ലാ​ണ് ജ​നം.