പ​ശു​ക്ക​ട​ത്ത് കേ​സ് ബ​ദി​യ​ഡു​ക്ക​യി​ലേ​ക്ക് മാ​റ്റി
Tuesday, July 16, 2019 6:22 AM IST
ബ​ദി​യ​ഡു​ക്ക: ര​ണ്ടു പ​ശു​ക്ക​ളെ കാ​റി​ല്‍ ക​ട​ത്തി​യ കേ​സ് ബ​ദി​യ​ഡു​ക്ക പോ​ലീ​സി​ന് കൈ​മാ​റി. കു​മ്പ​ള എ.​സ​ന്തോ​ഷ് കു​മാ​ര്‍ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സാ​ണി​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് എ​ൻമ​ക​ജെ പ​ഞ്ചാ​യ​ത്തി​ലെ അ​ന്ത​ക്ക​ട്ട​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.
റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ല്‍ പ​ശു​ക്ക​ളെ നാ​ട്ടു​കാ​രാ​ണ് ക​ണ്ട​ത്. വി​വ​ര​മ​റി​ഞ്ഞ് എ​ത്തി​യ പോ​ലീ​സ് പ​ശു​ക്ക​ളേ​യും കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ​ശു മോ​ഷ്ടാ​ക്ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​ര്‍ ഒളി​വി​ലാ​ണ്്. നേ​ര​ത്തെ പ​ശു മോ​ഷ​ണ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ഒ​രാ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​വി​ടെ നി​ന്നോ പ​ശു​ക്ക​ളെ മോ​ഷ്ടി​ച്ച് ക​ട​ത്തി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്നു. കാ​ര്‍ ത​ക​രാ​റാ​യ​താ​ണ് ക​ട​ത്തു​കാ​ര്‍​ക്ക് വി​ന​യാ​യ​ത്‌.​പോ​ലീ​സ് ന​ട​ത്തി​യ​വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ സം​ഭ​വ സ്ഥ​ലം ബ​ദി​യ​ഡു​ക്ക പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​യ​തി​നാ​ലാ​ണ് മാ​റ്റി​യ​ത്.