രാ​ജ​പു​രം-ബ​ളാ​ൽ റോ​ഡ് ന​ന്നാ​ക്കാ​ത്ത​തി​നെ​തി​രേ റോ​ഡ​രി​കി​ൽ വ​ണ്ടി​ക​ൾ നി​ർ​ത്തി​യി​ട്ട് പ്ര​തി​ഷേ​ധം
Tuesday, July 16, 2019 6:22 AM IST
രാ​ജ​പു​രം: രാ​ജ​പു​രം- ബ​ളാ​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് റോ​ഡ് ന​ന്നാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​ന​കീ​യ​കൂ​ട്ടാ​യ്മ റോ​ഡ​രി​കി​ൽ വ​ണ്ടി​ക​ൾ നി​ർ​ത്തി​യി​ട്ടു സ​മ​രം ചെ​യ്തു. രാ​ജ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ർ​ജ് പു​തു​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ.​ആ​ർ.​ രാ​ജേ​ഷ്, ജോ​ണി സ്രാ​യി​പ്പ​ള്ളി​ൽ, ബേ​ബി പേ​ഴും​കാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി കി​ട​ക്കു​ന്ന ഈ ​റോ​ഡി​ലൂ​ടെ ഇ​പ്പോ​ൾ കാ​ൽ​ന​ട യാ​ത്ര പോ​ലും സാ​ധ്യ​മാ​കാ​ത്ത നി​ല​യാ​ണ്. രാ​ജ​പു​രം-​ബ​ളാ​ൽ റോ​ഡി​നോ​ട് കാ​ല​ങ്ങ​ളാ​യി അ​ധി​കൃ​ത​ർ ക​ാണി​ക്കു​ന്ന അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ജ​ന​കീ​യ​കൂ​ട്ടാ​യ്മ സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങി​യ​ത്. ദി​വ​സേ​ന കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​സുക​ളും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​യി​രു​ന്നി​ട്ടും ആ​രും തി​രി​ഞ്ഞു നോ​ക്കാ​ത്ത​തി​നാ​ലാണ് റോ​ഡ് ഇ​ത്ര​യ്ക്കും ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യ​ത്. ജ​ന​കീ​യ​കൂ​ട്ടാ​യ്മ സ​മ​രം ചെ​യ്യാ​ൻ ഇ​റ​ങ്ങി​ത്തി​രി​ച്ച​തോ​ടെ എ​ങ്ങ​നെ​യെ​ങ്കി​ലും റോ​ഡ് ന​ന്നാ​വും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജ​ന​ങ്ങ​ൾ.