ആ​യു​ഷ്മാ​ന്‍ ഭാ​ര​ത്-കാ​രു​ണ്യ ആ​രോ​ഗ്യ​സു​ര​ക്ഷാ പ​ദ്ധ​തി കാ​ര്‍​ഡ് വി​ത​ര​ണം ഇ​ന്നുമു​ത​ല്‍
Tuesday, July 16, 2019 6:22 AM IST
കാ​സ​ർ​ഗോ​ഡ്:​ കേ​ന്ദ്ര-സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കിവ​രു​ന്ന ആ​യു​ഷ്മാ​ന്‍ ഭാ​ര​ത്-​കാ​രു​ണ്യ ആ​രോ​ഗ്യ​സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ കാ​ര്‍​ഡ് വി​ത​ര​ണം ഇ​ന്നു മു​ത​ല്‍ 20 വ​രെ ന​ട​ക്കും.
ക​ഴി​ഞ്ഞ​വ​ര്‍​ഷം പു​തു​ക്കി​യ ആ​രോ​ഗ്യ ഇ​ന്‍​ഷ്വറ​ന്‍​സ് കാ​ര്‍​ഡ്/​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​ത്ത്, റേ​ഷ​ന്‍​ കാ​ര്‍​ഡ്, ആ​ധാ​ര്‍​ കാ​ര്‍​ഡ് എ​ന്നി​വ സ​ഹി​തം കാ​ര്‍​ഡ് വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. ജി​ല്ല​യി​ലെ ഏ​തു​പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ര്‍​ക്കും ഈ ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി കാ​ര്‍​ഡ് എ​ടു​ക്കാ​വു​ന്ന​താ​ണ്. ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ് 50 രൂ​പ. അം​ഗ​ത്വം നേ​ടു​ന്ന കു​ടും​ബ​ത്തി​ന് പ്ര​തി​വ​ര്‍​ഷം അഞ്ച് ല​ക്ഷം രൂ​പ​യു​ടെ സൗ​ജ​ന്യ​ചി​കി​ത്സ​യാ​ണ് വി​വി​ധ സ​ര്‍​ക്കാ​ര്‍-​സ്വ​കാ​ര്യ-​സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക​ളി​ലൂ​ടെ (മെ​ഡി​ക്ക​ല്‍ കോ​ളജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ) ല​ഭ്യ​മാ​കു​ന്ന​ത്.
താ​ഴെ​പ​റ​യു​ന്ന​വ​യാ​ണ് ഇ​ന്നു മു​ത​ല്‍ 20 വ​രെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ​ത​ല കാ​ര്‍​ഡ് വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ കാ​സ​ര്‍​ഗോ​ഡ് മു​നി​സി​പ്പാ​ലി​റ്റി വ​നി​താ​ഭ​വ​ന്‍ കു​ടും​ബ​ശ്രീ ഹാ​ള്‍, കാ​ഞ്ഞ​ങ്ങാ​ട് പു​തി​യ​കോ​ട്ട എ.​സി.​ ക​ണ്ണ​ന്‍​നാ​യ​ര്‍ പാ​ര്‍​ക്ക് ലൈ​ബ്ര​റി ഹാ​ള്‍, നീ​ലേ​ശ്വ​രം കു​ടും​ബ​ശ്രീ (കൃ​ഷി​ഭ​വന്‍ ഹാ​ള്‍) സി​ഡി​എ​സ് ഹാ​ള്‍, ചെ​റു​വ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ​ഹാ​ള്‍. കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി. ഫോ​ൺ: 9995606033.