തു​ട​ര്‍​പ​രി​പാ​ല​നം ഉ​റ​പ്പു​വ​രു​ത്തും ര​ണ്ടാം​ഘ​ട്ടം സെ​പ്റ്റം​ബ​റി​ല്‍
Tuesday, July 16, 2019 6:22 AM IST
കാ​സ​ർ​ഗോ​ഡ്: ബാം​ബൂ ക്യാ​പ്പി​റ്റ​ല്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട്ട മു​ള​ം തൈക​ളു​ടെ വ​ള​ര്‍​ച്ച കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ നി​രീ​ക്ഷ​ണ വി​ധേ​യ​മാ​ക്കി ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​ന്ന​തി​ന് ഗ്രാ​മ​വി​ക​സ​ന വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന ജ​ല ജാ​ഗ്ര​താ സ​മി​തി​യു​ടെ കോ​ര്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
ക​ള​ക്ട​ര്‍ ഡി.​സ​ജി​ത് ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു യോ​ഗം.
ന​ട്ട മു​ളം തൈ​ക​ളു​ടെ വ​ള​ര്‍​ച്ച ആ​ഴ്ച​യി​ല്‍ വി​ല്ലേ​ജ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി ഫോ​ട്ടോ അ​പ്ലോ​ഡ് ചെ​യ്യും. ഇ​തി​ല്‍ പ​ത്തു​ശ​ത​മാ​നം തൈ​ക​ള്‍ ബി​ഡി​ഒ​മാ​ര്‍ പ​രി​ശോ​ധി​ക്കും. ജി​ല്ല​യി​ല്‍ ദാ​രി​ദ്യ ല​ഘൂ​ക​ര​ണ വി​ഭാ​ഗം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ വ​ള​ര്‍​ച്ച നി​ല​യി​രു​ത്തും. പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ടം സെ​പ്റ്റം​ബ​റി​ല്‍ ആ​രം​ഭി​ക്കും. കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​ദ്ധ​തി വ്യാ​പി​പ്പി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ത്ത് ബോ​ധ​വ​ത്കര​ണ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ ന​ട​ത്തും.
ഐ​എ​സ്ആ​ര്‍​ഒ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​റ്റ​ലൈ​റ്റ് മാ​പ്പു​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും. കു​ടും​ബ​ശ്രീ മു​ള ഉ​പ​യോ​ഗി​ച്ചു​ള്ള കു​ടി​ല്‍ വ്യ​വ​സാ​യ​ങ്ങ​ള്‍​ക്കു​ള്ള ക​ര്‍​മ​പ​ദ്ധ​തി ത​യാ​റാ​ക്കും. 2020 മാ​ര്‍​ച്ചോ​ട് കൂ​ടി പ​ദ്ധ​തി​ക്ക് രൂ​പം ന​ല്‍​കാ​നാ​കും.
ഭൂ​ഗ​ര്‍​ഭ ജ​ല​വി​താ​നം പ​ഠി​ക്കു​ന്ന​തി​നാ​യി ഭൂ​ഗ​ര്‍​ഭ​ജ​ല വ​കു​പ്പി​നെ​യും മ​ണ്ണി​ലെ ബാ​ഷ​പാം​ശ​വും ആ​രോ​ഗ്യ​വും പ​രി​ശോ​ധി​ക്കു​ന്ന​തി​ന് മ​ണ്ണ് സം​ര​ക്ഷ​ണ വി​ഭാ​ഗ​ത്തിന്‍റെയും കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ​യും സാ​ങ്കേ​തി​ക സ​ഹാ​യം ഉ​റ​പ്പു വ​രു​ത്തും.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും വി​വി​ധ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും ധ​ന​സ​ഹാ​യം പ​രി​പാ​ടി​ക്ക് ഉ​റ​പ്പു വ​രു​ത്തും. ക്രി​ട്ടി​ക്ക​ല്‍, സെ​മി ക്രി​ട്ടി​ക്ക​ല്‍ ബ്ലോ​ക്കു​ക​ളി​ല്‍ കൂ​ടു​ത​ല്‍ കു​ള​ങ്ങ​ള്‍ നി​ര്‍​മിക്കു​ന്ന​തി​ന് പി​എംകെ​എ​സ്‌വൈ​യു​ടെ​യും സം​സ്ഥാ​ന ഹോ​ര്‍​ട്ടി ക​ള്‍​ച്ച​റ​ല്‍ മി​ഷ​ന്‍റെ​യും ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക​ള്‍ എ​ന്നി​വ ന​ട​പ്പാ​ക്കും.
യോ​ഗ​ത്തി​ല്‍ സ​ബ് ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ.​വി​ജ​യ​ന്‍, കേ​ന്ദ്ര പ്ര​തി​നി​ധി പ്രേം ​കൃ​ഷ്ണ​ന്‍, ജ​ല ജാ​ഗ്ര​ത അ​ഭി​യാ​ന്‍ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ വി.​എം.​അ​ശോ​ക് കു​മാ​ര്‍, എ​ഡി​സി (ജ​ന​റ​ല്‍ )ബെ​വി​ന്‍ ജോ​ണ്‍ വ​ര്‍​ഗീ​സ് കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഇ.​പി.​രാ​ജ് മോ​ഹ​ന്‍ ഹ​രി​ത​കേ​ര​ള മി​ഷ​ന്‍ കോ-ഒാ​ര്‍​ഡി​നേ​റ്റ​ര്‍ എം.​പി.​സു​ബ്ര​ഹ്മ​ണ്യ​ന്‍ പ​ഞ്ചാ​യ​ത്ത് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ടി. ​ജെ. അ​രു​ണ്‍ ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സി​ലെ ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റന്‍റ് ജ്യോ​തി​കു​മാ​രി ഭൂ​ജ​ല​വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ര്‍ കെ. ​എം. അ​ബ്ദു​ല്‍ അ​ഷ്‌​റ​ഫ്, ഹൈ​ഡ്രോ​ള​ജി​സ്റ്റ് ബി.​ഷാ​ബി, ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ലാ കോ-ഒാർ​ഡി​നേ​റ്റ​ര്‍ പി​.വി. ജ​സീ​ര്‍, കു​ടും​ബ​ശ്രീ ജി​ല്ലാ കോ-ഒാർ​ഡി​നേ​റ്റ​ര്‍ ടി.​ടി.​സു​രേ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.