കെ​എ​സ്ആ​ര്‍​ടി​സി ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ല്‍ ക​ട​മു​റി​ക​ള്‍ വീ​ണ്ടും ലേ​ല​ത്തി​ന്
Tuesday, July 16, 2019 6:22 AM IST
കാ​സ​ര്‍​ഗോ​ഡ്: കെ​എ​സ്ആ​ര്‍​ടി​സി കാ​സ​ര്‍​ഗോ​ഡ് ഡി​പ്പോ​യി​ലെ തു​ളു​നാ​ട് ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ല്‍ മു​റി​ക​ള്‍ വീ​ണ്ടും ലേ​ല​ത്തി​ന്. പ്ര​തി​മാ​സ വാ​ട​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് താ​ഴ​ത്തെ നി​ല​യി​ലേ​ത​ട​ക്ക​മു​ള്ള ക​ട​മു​റി​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​ത്.
നേ​ര​ത്തേ ക​ട​മു​റി​ക​ള്‍ വാ​ട​ക​യ്‌​ക്കെ​ടു​ത്തി​രു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ഒ​ഴി​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് 22 ക​ട​മു​റി​ക​ള്‍ വീ​ണ്ടും ലേ​ല​ത്തി​നു വ​ച്ചി​ട്ടു​ള്ള​ത്.
വ്യാ​പാ​ര​മേ​ഖ​ല​യി​ലെ പൊ​തു​വേ​യു​ള്ള മാ​ന്ദ്യം മൂ​ല​മാ​ണ് ന​ഗ​ര​മ​ധ്യ​ത്തി​ലാ​യി​രു​ന്നി​ട്ടും നേ​ര​ത്തേ ക​ട​മു​റി​ക​ള്‍ വാ​ട​ക​യ്‌​ക്കെ​ടു​ത്തി​രു​ന്ന പ​ല​രും അ​വ വി​ട്ടൊ​ഴി​ഞ്ഞ​ത്.
കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​വു​ന്ന വേ​ള​യി​ല്‍ ഇ​വി​ടെ മു​റി​ക​ള്‍ അ​നു​വ​ദി​ച്ചു​കി​ട്ടു​ന്ന​തി​നാ​യി വ​ലി​യ തു​ക ഡി​പ്പോ​സി​റ്റ് ഇ​ന​ത്തി​ലും ന​ല്‍​കേ​ണ്ടി​വ​ന്നി​രു​ന്നു.
25 ന് ​രാ​വി​ലെ 11 മ​ണി​ക്ക് ലേ​ലം ന​ട​ത്താ​നാ​ണ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.
ടെ​ന്‍​ഡ​ര്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള ഫോ​റം 2000 രൂ​പ വി​ല​യി​ല്‍ ഇ​തേ കെ​ട്ടി​ട​ത്തി​ലു​ള്ള ജി​ല്ലാ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സി​ല്‍നി​ന്ന് 23 വ​രെ ല​ഭി​ക്കും. പൂ​രി​പ്പി​ച്ച ടെ​ന്‍​ഡ​റു​ക​ള്‍ 24 ന് ​വൈ​കുന്നേരം അ​ഞ്ചു​മ​ണി വ​രെ സ്വീ​ക​രി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 04994 225677, 9495099916 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.