പ്ര​സ​വ​ശേ​ഷം യു​വ​തി മ​രി​ച്ചു
Tuesday, July 16, 2019 10:09 PM IST
രാ​ജ​പു​രം: പ്ര​സ​വ​ശേ​ഷം യു​വ​തി മ​രി​ച്ചു. കോ​ളി​ച്ചാ​ൽ വെ​ള്ള​ക്ക​ല്ല് ര​തീ​ഷി​ന്‍റെ ഭാ​ര്യ ര​മ്യ(24) യാ​ണ് മ​രി​ച്ച​ത്. കാ​ഞ്ഞ​ങ്ങാ​ട്ടെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 ന് ​ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ ശേ​ഷം അ​മി​ത​മാ​യി ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് തു​ട​ർ​ന്ന് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. അ​ത്യാ​സ​ന്ന നി​ല​യി​ലാ​യി​രു​ന്ന ര​മ്യ​യെ മ​റ്റ് ആശുപത്രിയിലേ​ക്ക് മാ​റ്റാ​ൻ ഡോ​ക്‌ടർ ത​യാ​റാ​യി​ല്ലെ​ന്നും മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി ഡോ​ക്‌റാണെന്നും കാ​ണി​ച്ച് ബ​ന്ധു​ക്ക​ൾ കാ​ഞ്ഞ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​ദ​ഗ്ധ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​ശേ​ഷം സം​സ്ക​രി​ച്ചു. പാ​ണ​ത്തൂ​രി​ലെ പ​രേ​ത​നാ​യ രാ​ഘ​വ​ൻ-​ച​ന്ദ്രാ​വ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ര​മ്യ. സ​ഹോ​ദ​രി: രേ​വ​തി.