കെ​ട്ടി​ട​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടും വൈ​ദ്യു​തി​യെ​ത്തി​യി​ല്ല; ഉ​ദ്ഘാ​ട​നം നീ​ളു​ന്നു
Wednesday, July 17, 2019 1:57 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ​യും റ​വ​ന്യു ക്വാ​ർ​ട്ടേ​ഴ്‌​സി​ന്‍റെ​യും പ​ണി പൂ​ര്‍​ത്തി​യാ​യി​ട്ട് ഏ​ഴു​മാ​സം പി​ന്നി​ട്ടി​ട്ടും വൈ​ദ്യു​തീ​ക​ര​ണം ന​ട​ക്കാ​ത്ത​തി​നാ​ല്‍ ഉ​ദ്ഘാ​ട​നം നീ​ളു​ന്നു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നേ​രി​ട്ടു​ള്ള മേ​ല്‍​നോ​ട്ട​ത്തി​ല്‍ ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വി​ട്ടാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.
ചു​റ്റു​മ​തി​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ പ​ണി​ക​ളും പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടും വ​യ​റിം​ഗ് ന​ട​ത്താ​നു​ള്ള ക​രാ​ര്‍ ന​ല്‍​കാ​ത്ത​താ​ണ് ഉ​ദ്ഘാ​ട​നം നീ​ണ്ടു​പോ​കാ​ന്‍ കാ​ര​ണ​മാ​കു​ന്ന​ത്.
വ​യ​റിം​ഗ് ജോ​ലി​ക​ള്‍ ആ​രം​ഭി​ക്കാ​ത്ത​ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ​യാ​ണെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. നി​ല​വി​ല്‍ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ലാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​വി​ടെ​യാ​ണെ​ങ്കി​ല്‍ സ്ഥ​ല​പ​രി​മി​തി മൂ​ലം ഉ​ദ്യോ​ഗ​സ്ഥ​രും വി​ല്ലേ​ജി​ലെ​ത്തു​ന്ന​വ​രും വീ​ര്‍​പ്പു​മു​ട്ടു​ക​യാ​ണ്.
ക​ന​ക​പ്പ​ള്ളി, ക​ല്ലം​ചി​റ,ആ​ന​മ​ഞ്ഞ​ള്‍, ബ​ളാ​ല്‍, മ​രു​തും​കു​ളം, വെ​ള്ള​രി​ക്കു​ണ്ട് തു​ട​ങ്ങി​യ വാ​ര്‍​ഡു​ക​ളാ​ണ് ബ​ളാ​ല്‍ വി​ല്ലേ​ജി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന​ത്. എ​ത്ര​യും പെ​ട്ടെ​ന്ന് കെ​ട്ടി​ടം വൈ​ദ്യു​തീ​ക​രി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.