കാ​രു​ണ്യ​പ​ദ്ധ​തി നി​ല​നി​ര്‍​ത്ത​ണം: യൂ​ത്ത് ഫ്ര​ണ്ട്-​എം
Wednesday, July 17, 2019 1:57 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കെ.​എം.​മാ​ണി ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ള്‍ യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കി​യ കാ​രു​ണ്യ​പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​വു​മാ​യി ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​പോ​യാ​ല്‍ എ​ന്തു വി​ല​കൊ​ടു​ത്തും എ​തി​ര്‍​ക്കു​മെ​ന്ന് കേ​ര​ള​യൂ​ത്ത് ഫ്ര​ണ്ട് ജില്ലാ ക​മ്മി​റ്റി.
ഇ​ൻ​ഷ്വ​റ​ന്‍​സി​ന്‍റെ പേ​രി​ല്‍ കേ​ര​ള​ത്തി​ലെ പാ​വ​പ്പെ​ട്ട ല​ക്ഷ​ക്ക​ണ​ക്കി​ന് രോ​ഗി​ക​ള്‍​ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന കാ​രു​ണ്യ​പ​ദ്ധ​തി ആ​നു​കൂ​ല്യ​ങ്ങ​ള്‍ നി​ര്‍​ത്ത​ലാ​ക്കു​ന്ന​ത് അ​ങ്ങേ​യ​റ്റം ജ​ന​ദ്രോ​ഹ ന​ട​പ​ടി​യാ​ണെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പു ന​ല്‍​കി. വൈ​ദ്യു​ത​ചാ​ര്‍​ജ് വ​ര്‍​ധ​ന പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് പ്ലാ​പ്പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ത്ത് ഫ്ര​ണ്ട്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലി​ജി​ന്‍ ഇ​രു​പ്പ​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​നോ​ജ് ചാ​ക്കോ, ജോ​സു​കു​ട്ടി പാ​ല​മ​റ്റം,ര​തീ​ഷ് പു​തി​യ​പു​ര​യി​ല്‍, ജോ​സ്മാ​ന്‍ തേ​ക്കി​ല​ക്കാ​ട്ടി​ല്‍, ഷ​നോ​ജ് ഫി​ലി​പ്പ്,ഡാ​വി സ്റ്റീ​ഫ​ന്‍,അ​ഖി​ല്‍ വെ​ള്ള​ങ്കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.