കോ​ടി​ക​ള്‍ ചെ​ല​വ​ഴി​ച്ച കെ​ട്ടി​ട​ങ്ങ​ള്‍ അ​ട​ഞ്ഞു​ത​ന്നെ;​ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം
Wednesday, July 17, 2019 1:57 AM IST
ബ​ദി​യ​ഡു​ക്ക: പ​ക​ര്‍​ച്ച​വ്യാ​ധി​ഭീ​ഷ​ണി തു​ട​രു​മ്പോ​ഴും നാ​ലേ​ക്കാ​ല്‍ കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് കും​ബ​ഡാ​ജെ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ര്‍​മി​ച്ച അ​ഞ്ച് കു​ടും​ബ ക്ഷേ​മ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍ ഇ​പ്പോ​ഴും അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളു​ടേ​യും മാ​ര​ക​രോ​ഗ​ങ്ങ​ളു​ടേ​യും ഭീ​ഷ​ണി തു​ട​രു​മ്പോ​ള്‍ കോ​ടി​ക​ള്‍ ചെ​ല​വ​ഴി​ച്ചു​ണ്ടാ​ക്കി​യ ആ​ശു​പ​ത്രി​ക്കെ​ട്ടി​ട​ങ്ങ​ളാ​ണ് അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​ത്. തു​റ​ന്ന്പ്ര​വ​ര്‍​ത്തി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ല്‍ ധ​ർ​ണ ന​ട​ത്തി ജി​ല്ലാ ക​ള​ക്ട​ര്‍, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി, വി​ജി​ല​ന്‍​സ് എ​ന്നി​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ഡി​വൈ​എ​സ്പി കെ.​ദാ​മോ​ദ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച​ത്. എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് മൂ​ന്നു വ​ര്‍​ഷം മു​മ്പ് കും​ബ​ഡാ​ജെ പ​ഞ്ചാ​യ​ത്തി​ലെ അഗ​ൽ​പ്പാ​ടി, ബേ​ങ്ക​ത്ത​ടു​ക്ക, ബെ​ളി​ഞ്ച എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കു​ടും​ബ ക്ഷേ​മ ഉ​പ​കേ​ന്ദ്ര​ങ്ങ​ളും മാ​ര്‍​പ്പ​ന​ടു​ക്ക​യി​ല്‍ ഒ​രു വ​ര്‍​ഷം മു​മ്പ് ഒ​രു കോ​ടി പ​ത്തു​ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ ആ​രോ​ഗ്യ കേ​ന്ദ്ര​വും ക​ര്‍​വ​ള്‍​ത്ത​ടു​ക്ക​യി​ല്‍ ര​ണ്ട​ര കോ​ടി ചെ​ല​വി​ല്‍ ബ​ഡ്സ് സ്കൂ​ള്‍ സ​മു​ച്ച​യ​വും നി​ർ​മി​ച്ചി​രു​ന്നു. ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് 48 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത്ര​യും രൂ​പ ചെ​ല​വ​ഴി​ച്ച് പ​ണി തീ​ര്‍​ത്ത കെ​ട്ടി​ടം തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​ത് പ​ഞ്ചാ​യ​ത്തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് അ​ധി​കൃ​ത​ര്‍ വി​ട്ട് ന​ല്‍​കാ​ത്ത​തി​നാ​ലാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ​റ​യു​ന്നു. എ​ന്നാ​ല്‍ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ ഇ​വ നേ​ര​ത്തെ പ​ഞ്ചാ​യ​ത്തി​ന് വി​ട്ടു​ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്നും വി​ജി​ല​ന്‍​സ് അ​ധി​കൃ​ത​ര്‍ സൂ​ചി​പ്പി​ച്ചു.