കാ​സ​ര്‍​ഗോ​ഡ് ബൈ​പാ​സ് പ​ദ്ധ​തി : എം​എ​ല്‍​എ അ​ട്ടി​മ​റി​ക്കു​ന്നു​: ലീ​ഗ് നേ​താ​ക്ക​ള്‍
Wednesday, July 17, 2019 1:59 AM IST
കാ​സ​ര്‍​ഗോ​ഡ്: കി​ഫ്ബി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി അ​നു​വ​ദി​ക്ക​പ്പെ​ട്ട കാ​സ​ര്‍​ഗോ​ഡ് ബൈ​പാ​സ് റോ​ഡ് പ​ദ്ധ​തി അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്ന​ത് കെ. ​കു​ഞ്ഞി​രാ​മ​ന്‍ എം​എ​ല്‍​എ​യു​ടെ സ്ഥാ​പി​ത താ​ത്പ​ര്യ​ങ്ങ​ളെ​ത്തു​ട​ര്‍​ന്നാ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് നേ​താ​ക്ക​ള്‍. തെ​ക്കി​ല്‍ പാ​ല​ത്തി​നു സ​മീ​പ​ത്തു നി​ന്ന് പെ​രു​മ്പ​ള​ക്ക​ട​വ് വ​രെ​യു​ള്ള നി​ര്‍​ദ്ദി​ഷ്ട ബൈ​പാ​സ് പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ന്ന​തി​നെ​തി​രേ സ​മ​ര​രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ടി.​ഡി. ക​ബീ​ര്‍, മു​ഹ​മ്മ​ദ്കു​ഞ്ഞി പെ​രു​മ്പ​ള തു​ട​ങ്ങി​യ​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​ഖ്യാ​പി​ച്ചു. റോ​ഡ് പൂ​ര്‍​ണ​മാ​യും ച​ന്ദ്ര​ഗി​രി​പ്പു​ഴ​ക്ക​ര​യി​ലൂ​ടെ ആ​യി​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ആ​ഗ്ര​ഹി​ച്ച​ത്. എ​ന്നാ​ല്‍ അ​തി​നെ പെ​രു​മ്പ​ള​യി​ലെ പ​ഴ​യ പി​ഡ​ബ്ല്യു​ഡി റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കാ​ന്‍ ശ്ര​മം ന​ട​ന്ന​തോ​ടെ​യാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യ​തെ​ന്നും അ​വ​ര്‍ ആ​രോ​പി​ച്ചു. എ​ന്നാ​ല്‍ നി​ര്‍​ദിഷ്ട റോ​ഡി​നെ കാ​ഞ്ഞ​ങ്ങാ​ട്-​കാ​സ​ര്‍​ഗോ​ഡ് കെ​എ​സ്ടി​പി റോ​ഡു​മാ​യി ബ​ന്ധ​ിപ്പിക്കുന്ന​തി​നു​വേ​ണ്ടി​യാ​ണ് പെ​രു​മ്പ​ള റോ​ഡു​മാ​യി ചേ​ര്‍​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ന്ന് കെ.​കു​ഞ്ഞി​രാ​മ​ന്‍ എം​എ​ല്‍​എ പ്ര​തി​ക​രി​ച്ചു. പു​ഴ​യു​ടെ പാ​ര്‍​ശ്വ​ഭാ​ഗം കെ​ട്ടി​പ്പൊ​ക്കി റോ​ഡ് നി​ര്‍​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് സ​മ​വാ​യ​മു​ണ്ടാ​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന​തോ​ടെ നി​ര്‍​ദ്ദി​ഷ്ട ബൈ​പാ​സ് പ​ദ്ധ​തി ത​ത്ക്കാ​ലം ഉ​പേ​ക്ഷി​ക്കു​ന്ന​തി​നും അ​തി​നാ​യി അ​നു​വ​ദി​ച്ച ഫ​ണ്ട് മ​ല​യോ​ര​മേ​ഖ​ല​യി​ലെ നാ​ല് റോ​ഡു​ക​ളു​ടെ വി​ക​സ​ന​ത്തി​നാ​യി വി​നി​യോ​ഗി​ക്കു​ന്ന​തി​നും ക​ഴി​ഞ്ഞ​ദി​വ​സം തീ​രു​മാ​ന​മാ​യി​രു​ന്നു.