ക​ള​ക്ട​റേ​റ്റി​ല്‍ വെ​ള്ള​മി​ല്ലാ​തെ വ​ല​ഞ്ഞ് ജീ​വ​ന​ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളും
Wednesday, July 17, 2019 1:59 AM IST
കാ​സ​ര്‍​ഗോ​ഡ്: കു​ഴ​ല്‍​ക്കി​ണ​റി​ലെ പ​മ്പ്‌​സെ​റ്റ് ത​ക​രാ​റി​ലാ​യ​തോ​ടെ ക​ള​ക്ട​റേ​റ്റ് കെ​ട്ടി​ട​ത്തി​ല്‍ ജ​ല​വി​ത​ര​ണം നി​ല​ച്ചു.
ജി​ല്ലാ ക​ള​ക്ട​റു​ടെ ഓ​ഫീ​സും ആ​ര്‍​ടി​ഒ ഓ​ഫീ​സു​മു​ള്‍​പ്പെ​ടെ സ്ഥി​തി​ചെ​യ്യു​ന്ന സി​വി​ല്‍ സ്റ്റേ​ഷ​ന്‍റെ എ.​ബി. ബ്ലോ​ക്കു​ക​ളി​ല്‍ ഒ​രാ​ഴ്ച​യാ​യി വെ​ള്ള​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. സ്ത്രീ​ക​ള​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളും ഒ​രു​പോ​ലെ വ​ല​യു​ക​യാ​ണ്. ര​ണ്ടു​ദി​വ​സ​മാ​യി കാ​ന്റീ​നും പൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്.
വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ല്‍ മൂ​ത്ര​പ്പു​ര​ക​ള്‍ പോ​ലും ഉ​പ​യോ​ഗി​ക്കാ​നാ​വാ​ത്ത നി​ല​യാ​ണ്. അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന മൂ​ത്ര​പ്പു​ര​ക​ളി​ല്‍ നി​ന്ന് അ​സ​ഹ​നീ​യ​മാ​യ ദു​ര്‍​ഗ​ന്ധ​വും പ​ര​ക്കു​ന്നു.
സ്ത്രീ​ജീ​വ​ന​ക്കാ​രി​ല്‍ ഏ​റി​യ പ​ങ്കും ജോ​ലി​സ​മ​യം ക​ഴി​യു​ന്ന​തു​വ​രെ മൂ​ത്ര​മൊ​ഴി​ക്കാ​ന്‍ പോ​ലും ക​ഴി​യാ​തെ ദു​രി​തം സ​ഹി​ക്കു​ക​യാ​ണ്.
എം​പ്ലോ​യ്‌​മെ​ന്‍റ് ഓ​ഫീ​സ്, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്, കൃ​ഷി വ​കു​പ്പ്, സ​ഹ​ക​ര​ണ വ​കു​പ്പ് തു​ട​ങ്ങി​യ ഓ​ഫീ​സു​ക​ളും ഈ ​ബ്ലോ​ക്കു​ക​ളി​ലാ​ണ് ഉ​ള്ള​ത്.
ത​ക​രാ​റി​ലാ​യ പ​മ്പ് കു​ഴ​ല്‍​ക്കി​ണ​റി​ല്‍ നി​ന്ന് പു​റ​ത്തെ​ടു​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും ഒ​ന്നു​ര​ണ്ട് ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ഹു​സൂ​ര്‍ ശി​ര​സ്ത​ദാ​ര്‍ കെ. ​നാ​രാ​യ​ണ​ന്‍ അ​റി​യി​ച്ചു.