എ​ൽ​ഐ​സി ഏ​ജ​ന്‍റുമാർ ധ​ർ​ണ ന​ട​ത്തി
Wednesday, July 17, 2019 1:59 AM IST
കാ​ഞ്ഞ​ങ്ങാ​ട്: എ​ൽ​ഐ​സി പ്രീ​മി​യ​ത്തി​ന്മേ​ലും പ്രീ​മി​യ​ത്തി​ന്‍റെ പ​ലി​ശ​യി​ലും ചു​മ​ത്തി​യി​ട്ടു​ള്ള ജി​എ​സ്ടി പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ക്കു​ക, ഏ​ജ​ന്‍റു​മാ​രെ ഇ​എ​സ്ഐ പ​രി​ധി​യി​ൽ കൊ​ണ്ട് വ​രി​ക തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ആ​ൾ ഇ​ന്ത്യാ ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് ഏ​ജ​ന്‍റ്സ് ഫെ​ഡ​റേ​ഷ​ൻ കാ​ഞ്ഞ​ങ്ങാ​ട് ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ൽ​ഐ​സി കാ​ഞ്ഞ​ങ്ങാ​ട് ബ്രാ​ഞ്ച് ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ഡി​വി​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​സി.​നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി.​എം. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​രാ​ജ​ൻ, ടി. ​കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ, എം.​പ്ര​ദീ​പ്കു​മാ​ർ, ടി.​വി വേ​ണു​ഗോ​പാ​ല​ൻ, കെ.​ത​ങ്ക​മ​ണി, പി.​എം.​അ​ഗ​സ്റ്റി​ൻ, ടി.​വി.​ബാ​ല​കൃ​ഷ്ണ​ൻ, പി.​വി.​രാ​ജേ​ഷ്, എം.​ബി.​കൃ​ഷ്ണ​ൻ, കെ.​കെ.​ഡൊ​മ്മി, ഇ​ന്ദി​ര ഹ​രി​ഹ​ര​ൻ, ജ​നാ​ർ​ദ​ന​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.