സാ​ങ്കേ​തി​ക​ത്വം പ​റ​ഞ്ഞ് മു​ന്‍​ഗ​ണ​നാ റേ​ഷ​ന്‍​കാ​ര്‍​ഡു​ക​ള്‍ നി​ഷേ​ധി​ക്ക​രു​ത്
Wednesday, July 17, 2019 1:59 AM IST
കാ​സ​ർ​ഗോ​ഡ്: നി​യ​മ​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക​ത്വം അ​ടി​സ്ഥാ​ന​മാ​ക്കി അ​ര്‍​ഹ​രാ​യ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് മു​ന്‍​ഗ​ണ​നാ റേ​ഷ​ന്‍​കാ​ര്‍​ഡു​ക​ള്‍ നി​ഷേ​ധി​ക്ക​രു​തെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ അം​ഗം കെ ​മോ​ഹ​ന്‍ കു​മാ​ര്‍ പ​റ​ഞ്ഞു. കാ​സ​ര്‍​ഗോ​ഡ് ഗ​വ. ഗ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ത്തി​യ മ​നു​ഷ്യാ​വ​കാ​ശ സി​റ്റിം​ഗി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ര​ണ്ടു പെ​ണ്‍​മ​ക്ക​ളും രോ​ഗി​യാ​യ ഭ​ര്‍​ത്താ​വു​മു​ള്ള കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​നി ന​ല്‍​കി​യ പ​രാ​തി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വീ​ടി​ന്‍റെ വ​ലു​പ്പം ആ​യി​രം ച​തു​ര​ശ്ര​അ​ടി​യി​ല്‍ കൂ​ടു​ത​ലു​ള്ള​തി​നാ​ല്‍ ബി​പി​എ​ല്‍ നി​ന്നും മാ​റ്റി എ​പി​എ​ല്‍ കാ​റ്റ​ഗ​റി​യി​ലേ​ക്ക് മാ​റ്റി മു​ന്‍​ഗ​ണ​നാ റേ​ഷ​ന്‍ കാ​ര്‍​ഡ് നി​ഷേ​ധി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു പ​രാ​തി. സാ​മൂ​ഹി​ക നീ​തി ജി​ല്ലാ ഓ​ഫീ​സ​റു​ടെ റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം ഈ ​കു​ടും​ബം മു​ന്‍​ഗ​ണ​നാ റേ​ഷ​ന്‍ കാ​ര്‍​ഡ് അ​ര്‍​ഹി​ക്കു​ന്ന​താ​യി ക​മ്മീ​ഷ​ന്‍ ക​ണ്ടെ​ത്തി. മ​ല​യാ​ളി സ​മൂ​ഹം ദീ​ര്‍​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ വാ​യ്പ​ക​ളെ​ടു​ത്തും ക​ടം വാ​ങ്ങി​യു​മാ​ണ് വീ​ടു​ക​ള്‍ നി​ര്‍​മ്മി​ക്കു​ന്ന​തെ​ന്നും ഈ ​ജീ​വി​ത​ശൈ​ലി​യെ സാ​മ്പ​ത്തി​ക​മാ​യി വി​ല​യി​രു​ത്ത​രു​തെ​ന്നും ക​മ്മീ​ഷ​ന്‍ നി​രീ​ക്ഷി​ച്ചു. നി​യ​മ ക്ര​മ​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക​ത്വം പ​രി​ഗ​ണി​ക്കു​ന്ന​തോ​ടൊ​പ്പം സാ​മൂ​ഹി​ക സാ​ഹ​ച​ര്യം കൂ​ടി മ​ന​സ്സി​ലാ​ക്കി വേ​ണം ഉ​ദ്യോ​ഗ​സ്ഥ​ര്‍ തീ​രു​മാ​ന​ങ്ങ​ള്‍ കൈ ​കൊ​ള്ളാ​ന്‍ എ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.