സി​ബി​എ​സ്ഇ സ്കൂ​ളു​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ കേ​ന്ദ്ര​മ​ന്ത്രി​ക്ക് നി​വേ​ദ​നം
Wednesday, July 17, 2019 1:59 AM IST
ഡ​ൽ​ഹി: ദേ​ശീ​യ സം​സ്ഥാ​ന ത​ല​ത്തി​ൽ സി​ബി​എ​സ്ഇ സ്കൂ​ളു​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളു​ടെ ദേ​ശീ​യ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി​മ​ന്ത്രി ര​മേ​ശ് പൊ​ഖ്റി​യാ​ലി​ന് നി​വേ​ദ​നം ന​ൽ​കി. കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.
സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളു​ടെ അ​ഫി​ലി​യേ​ഷ​ൻ പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​ശ്ന​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ർ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള നി​ല​വി​ലു​ള്ള വി​വേ​ച​ന​ങ്ങ​ൾ ക​ലാ​കാ​യി​ക മേ​ഖ​ല​യി​ൽ സി​ബി​എ​സ്ഇ​ക്ക് ദേ​ശീ​യ​ത​ല​ത്തി​ൽ അ​ർ​ഹി​ക്കു​ന്ന പ്രാ​ധാ​ന്യം ന​ല്ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രി​ക​യു​ണ്ടാ​യി.
നൂ​ത​ന പാ​ഠ്യ​പ​ദ്ധ​തി​ക്ക് അ​നു​സ​രി​ച്ച് നി​ല​വി​ലു​ള്ള അ​ധ്യാ​പ​ക​ർ​ക്ക് അ​ധ്യാ​പ​ന​മി​ക​വ് ഉ​യ​ർ​ത്തു​ന്ന​തി​ന് സ​മ്പൂ​ർ​ണ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നു​ള്ള സം​വി​ധാ​നം സി​ബി​എ​സ്ഇ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്കു​ക, കു​ട്ടി​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ പു​തി​യ നി​ർ​ദേ​ശം പു​നഃ​പ​രി​ശോ​ധി​ക്ക​ണം.
ദേ​ശീ​യ പ്രാ​ധാ​ന്യം ന​ൽ​കി ക​ലാ​കാ​യി​ക മേ​ഖ​ല​യി​ൽ വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ൾ തു​ട​ങ്ങി​യ വി​വി​ധ വി​ഷ​യ​ങ്ങ​ൾ അ​ട​ങ്ങി​യ നി​വേ​ദ​നം കേ​ന്ദ്ര മ​ന്ത്രി​ക്ക് കൈ​മാ​റി.
ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യം 2019 ന്‍റെ ക​ര​ടു​രേ​ഖ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു കൗ​ൺ​സി​ൽ ഓ​ഫ് സി​ബി​എ​സ്ഇ സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​ർ ച​ർ​ച്ച​ചെ​യ്ത് ക്രോ​ഢീ​ക​രി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ നി​വേ​ദ​ന​വും ത​ദ​വ​സ​ര​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി​ക്കു സ​മ​ർ​പ്പി​ച്ചു.
ദേ​ശീ​യ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​ഇ​ന്ദി​ര രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.
ദേ​ശീ​യ കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ശു​തോ​ഷ് ത്രി​പാ​ഠി (മ​ധ്യ​പ്ര​ദേ​ശ്), ബാ​ബു പ​ണി​ക്ക​ർ (ഡ​ൽ​ഹി), കൗ​ൺ​സി​ൽ ഓ​ഫ് സി​ബി​എ​സ്ഇ സ്കൂ​ൾ (കേ​ര​ള) ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ചി​ത്ര ഷൈ​ജി​ന്ത് എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.