കാ​ട്ടാ​ന​ശ​ല്യം; ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ സ​മ​ഗ്ര​പ​ദ്ധ​തി
Thursday, July 18, 2019 1:27 AM IST
ചി​റ്റാ​രി​ക്കാ​ൽ: ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ പാ​ലാ​വ​യ​ൽ വി​ല്ലേ​ജി​ൽ ക​ർ​ണാ​ട​ക വ​നാ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​നശ​ല്യം നേ​രി​ടു​ന്ന ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ വ​നം​വ​കു​പ്പ് വി​വി​ധ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കു​ന്നു.

ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ടോ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ അ​നൂ​പ് കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഈ ​പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രും പ​ങ്കെ​ടു​ത്ത യോ​ഗ​തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ന്ന​ത്. ഇ​തി​നെത്തു​ട​ർ​ന്ന് ഇ​ന്ന​ലെ കാ​ഞ്ഞ​ങ്ങാ​ട് റെ​യ്ഞ്ച് ഓ​ഫീ​സ​ർ സു​ധീ​ർ നേ​രോ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി ക​ർ​ഷ​ക​രു​മാ​യി പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ത്തി.

കാ​ട്ടാ​നശ​ല്യം രൂ​ക്ഷ​മാ​യി​രു​ന്ന 2008-09 കാ​ല​ഘ​ട്ട​ത്തി​ൽ ക​ർ​ഷ​ക​രു​ടെ​യും ക​ർ​ഷ​ക​രു​ടെ ദു​രി​ത​ങ്ങ​ൾ നേ​രി​ൽ ക​ണ്ട ത​ല​ശേരി അ​തി​രു​പ​ത​യു​ടെ അ​ന്ന​ത്തെ ആ​ർ​ച്ച് ബി​ഷ​പ്പ് ആ​യി​രു​ന്ന മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം, എം​പി, എം​എ​ൽ​എ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ക​ർ​ഷ​ക സം​ഘ​ട​നാ നേ​താ​ക്ക​ൾ എ​ന്നി​വ​രു​ടെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ളെ തു​ട​ർ​ന്ന് വ​നം വ​കു​പ്പ് ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഓ​ട​പ്പ​ള്ളി മു​ത​ൽ മീ​ന​ഞ്ചേ​രി വ​രെ മൂ​ന്നു റീ​ച്ചു​ക​ളാ​യി അ​ഞ്ച​ര കി​ലോ​മീ​റ്റ​ർ ദു​രം സോ​ളാ​ർ വൈ​ദ്യു​ത വേ​ലി സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​വു​ക​യും 2010 മാ​ർ​ച്ചി​ൽ ഇ​തു പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​വു​ക​യും ചെ​യ്തു.

എ​ന്നാ​ൽ യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ്പണി​ക​ൾ ന​ട​ത്താ​ത്ത​തി​നാ​ൽ ഓ​ടപ്പ​ള്ളി മു​ത​ൽ ആ​റാ​ട്ടു​ക​ട​വ് വ​രെയു​ള്ള ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രം സോ​ളാ​ർ വേ​ലി ഒ​ഴി​കെ ബാ​ക്കി​യു​ള്ള​വ ഇ​പ്പോ​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ല. സോ​ളാ​ർ ക​മ്പി​വേ​ലി​യു​ടെ സം​രക്ഷണ ​ചു​മ​ത​ല ഉ​പ​ഭോ​ക്താ​ക്ക​ളാ​യ ക​ർ​ഷ​ക​ർ​ക്കു ത​ന്നെ​യാ​യി​രു​ന്നു.

ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ ഇ​തു കൃ​ത്യ​മാ​യി പാ​ലി​ച്ചു പോ​ന്ന ക​ർ​ഷ​ക​ർ പി​ന്നീ​ട് ഇ​തി​നോ​ട് അ​ത്ര താ​ത്പ​ര്യം കാ​ണി​ക്കാ​തെവ​രിക​യും ക​മ്പി​വേ​ലി ഭാ​ഗ​ത്തും ന​ശി​ക്കു​ക​യു​മാ​യി​രു​ന്നു. ക​ർ​ഷ​ക​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ പ്ര​കാ​രം മൂ​ന്ന് റീ​ച്ചു​ക​ളി​ലും ക​ർ​ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സോ​ളാ​ർ ക​മ്പിവേ​ലി​യു​ടെ മേ​ൽനോ​ട്ട​ത്തി​നാ​യി ക​മ്മ​ിറ്റി രൂ​പീ​ക​രി​ക്കു​ക​യും ഇ​വ​രെ ക​മ്പി​വേ​ലി​യു​ടെ സം​ര​ക്ഷ​ണ ചു​മ​ത​ല ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.

സം​ര​ക്ഷ​ണ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത വ്യ​ക്തി​ക​ൾ​ക്ക് മ​ഴ​ക്കാ​ല​ത്തെ മൂ​ന്ന് മാ​സ​ക്കാ​ലം ചെ​റി​യൊ​രു തു​ക അ​ല​വ​ൻ​സാ​യി വ​നം വ​കു​പ്പ് ന​ൽ​കു​ക​യും ചെ​യ്യും. കൂ​ടാ​തെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ സോ​ളാ​ർ ക​മ്പി​വേ​ലി​യും ബാറ്റ​റി​യും മ​റ്റ് അ​നു​ബ​ന്ധ സാ​ധ​ന സാ​മി​ഗ്രി​ക​ളും മാ​റ്റി​സ്ഥാ​പി​ച്ച് സോ​ളാ​ർ ക​മ്പി​വേ​ലി പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന ക്ഷ​മ​മാ​ക്കും.

സോ​ളാ​ർ ക​മ്പി​വേ​ലി ഇ​ല്ലാ​ത്ത മീ​ന​ഞ്ചേ​രി ഭാ​ഗ​ത്ത് 1.700 കി​ലോ മീ​റ്റ​ർ ദൂ​ര​ത്തി​ലും ഒ​ന്നാം റീ​ച്ച് സോ​ളാ​ർ ക​മ്പി​വേ​ലി ആ​രം​ഭി​ക്കു​ന്ന ഓ​ട​പ്പ​ള്ളി​ക്കും പാ​ലാവ​യ​ൽ ടൗ​ണി​നു മി​ട​യി​ൽ 300 മീ​റ്റ​ർ ദൂ​ര​ത്തി​ലും കാ​ര്യ​ങ്കോ​ടു പു​ഴ​യ്ക്ക് അ​ക്ക​രെ ക​ർ​ണാ​ക വ​നാ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​പോ​കു​ന്ന ക​മ്പി​വേ​ലി​ക്കു പു​റ​മെ ഓ​ട​ക്കൊ​ല്ലി മു​ത​ൽ കോ​ളി​ത്ത​ട്ട് വ​രെ പു​ഴ​യ്ക്ക് ഇ​ക്ക​രെ ഒ​രു കി​ലോമീ​റ്റ​ർ ദൂരത്തി​ലും പു​തി​യ സൗ​രോ​ർ​ജവേ​ലി സ്ഥാ​പി​ക്കാ​ൻ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി സ​ർ​ക്കാ​രി​ൽ സ​മ​ർ​പ്പി​ക്കും.

ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ കി​ഴ​ക്കേ അ​തി​ർ​ത്തിയാ​യ വാ​യി​ക്കാ​നം മു​ത​ൽ വെ​ള്ള​ക്ക​ല്ലു വ​രെ​യു​ള്ള പ​ത്തു കി​ലോമീ​റ്റ​ർ ക​ർ​ണാ​ട​ക വ​ന​ത്തി​ന്‍റെ അ​തി​രാ​ണ്. ഇ​വി​ടെനി​ന്ന് താ​ഴേ​ക്ക് കാ​ര്യ​ങ്കോ​ടു പു​ഴ​യും. ഈ ​വ​ന​ത്തി​ൽ​നി​ന്നാ​ണ് പ​ക​ലും രാ​ത്രി​യും കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത്. ക​ർ​ണ്ണാ​ട​ക സ​ർ​ക്കാ​ർ ഈ​പ്ര​ദേ​ശ​ത്തെ വ​ന്യ​ജീ​വി​സം​ര​ക്ഷ​ണ മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. വ​ന്യ​മൃ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ക​യാ​ണ് ത​ങ്ങ​ളു​ടെ ചു​മ​ത​ല​യെ​ന്നാ​ണ് ക​ർ​ണാ​ട​ക വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.

കേ​ര​ള സ​ർ​ക്കാ​രി​ന് ഈ ​മേ​ഖ​ല​യി​ൽ വ​നം ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​വി​ടെ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കാ​ൻ ക​ഴി​യു​ക​യു​മി​ല്ല. വ​ന്യ​മൃ​ഗ​ശ​ല്യം ഉ​ണ്ടാ​യാ​ൽ കി​ലോ മീ​റ്റു​ക​ൾ അ​ക​ലെ ക​രി​ന്ത​ള​ത്ത് നി​ന്നാ​ണ് വ​ന​പാ​ല​ക​ർ ഇ​വി​ടെ​യെ​ത്തു​ന്ന​ത്.

ഇ​തു​മൂ​ലം യ​ഥാ​സ​മ​യം വ​ന​പാ​ല​ക​രു​ടെ സം​ര​ക്ഷ​ണം ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യും ക​ർ​ഷ​ക​ർ​ക്കു​ണ്ട്. റെ​യ്ഞ്ച് ഓ​ഫീ​സ​ർ​ക്ക് പു​റ​മെ സെ​ക്‌ഷൻ ഓ​ഫീ​സ​ർ സി.​ജെ.​ജോ​സ​ഫ്, ഗാ​ർ​ഡു​മാ​രാ​യ കെ.​വി​ശാ​ഖ്, അ​പ​ർ​ണ ച​ന്ദ്ര​ൻ, ഗി​രീ​ഷ്കു​മാ​ർ, ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​ൺ പേ​ണ്ടാ​നം, പു​ഷ്പ​മ്മ ക​ള​മ്പു​കാ​ട്ട് എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.