കൈ​യി​ല്‍ കാ​ശി​ല്ലെ​ങ്കി​ലും ക​ര​മ​ട​യ്ക്കാം
Thursday, July 18, 2019 1:27 AM IST
കാ​സ​ർ​ഗോ​ഡ്: വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ നി​കു​തിപ്പ​ണ​മ​ട​യ്ക്കാ​ന്‍ ആ​ളു​ക​ള്‍​ക്ക് ഇ​നി എ​ടി​എം കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ചോ ക്രെ​ഡി​റ്റ് കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ചോ നി​കു​തി അ​ട​യ്ക്കാം. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും സ​മ​യം ലാ​ഭി​ക്കാ​നും ക​ള്ള​നോ​ട്ട് ഇ​ട​പാ​ട് ത​ട​യാ​നും ഇ​-പോസ് മെ​ഷീ​ന്‍ ത​യാ​റാ​യി. ഡി​ജി​റ്റ​ല്‍ പേ​മെ​ന്‍റി​ലേ​ക്ക് ജ​ന​ങ്ങ​ളെ കൂ​ടു​ത​ല്‍ ആ​ക​ര്‍​ഷി​ക്കാ​ന്‍ ഈ ​മെ​ഷീ​ന്‍ ഏ​റെ സ​ഹാ​യ​ക​ര​മാ​വും. വി​ല്ലേ​ജ് ഓ​ഫീ​സി​ലെ നി​കു​തി പ​ണ​മി​ട​പാ​ടു​ക​ള്‍ ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​രം​ഭി​ച്ച ഇ​-പോസ് മെ​ഷീ​ന്‍റെ ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച പ​രി​ശീ​ല​നം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്നു. എ​ഡി​എം എ​ന്‍.​ദേ​വീ​ദാ​സ് പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍ഐ​സി ജി​ല്ലാ ഓ​ഫീ​സ​ര്‍ കെ.​രാ​ജ​ന്‍ ക്ലാ​സെ​ടു​ത്തു. ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് ആ​ന്‍റോ ഷി​ജു സം​സാ​രി​ച്ചു. ഇ​-പോസ് മെ​ഷീ​ന്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് വി​ത​ര​ണം ചെ​യ്തു.
ഇ​-പോസ്് മെ​ഷീ​നി​ല്‍ ചു​വ​ന്ന നി​റ​ത്തി​ലു​ള്ള കാ​ന്‍​സ​ല്‍ ബ​ട്ട​ണ്‍, സ്‌​ക്രോ​ള്‍ ബ​ട്ട​ണ്‍, മ​ഞ്ഞ നി​റ​ത്തി​ലു​ള്ള ബാ​ക്ക് ബ​ട്ട​ണ്‍, പ​ച്ച നി​റ​ത്തി​ലു​ള്ള ക​ണ്‍​ഫേം ബ​ട്ട​ണ്‍ എ​ന്നീ നാ​ലു ബ​ട്ട​ണു​ക​ള്‍ ഉ​ണ്ടാ​കും. മെ​ഷീ​ന്‍ ഓ​ണ്‍ ചെ​യ്യാ​ന്‍ പ​ച്ച ബ​ട്ട​ണ്‍ കു​റ​ച്ച് സ​മ​യം അ​മ​ര്‍​ത്തിപ്പി​ടി​ക്ക​ണം. ഓ​രോ വി​ല്ലേ​ജി​നും ഓ​രോ ട്ര​ഷ​റി കോ​ഡ് ആ​ണ് ഉ​ണ്ടാ​കു​ക. ഏ​റ്റ​വും ജ​ന​ത്തി​ര​ക്കു​ള്ള ഓ​ഫീ​സി​ല്‍ ഇ​ത്ത​രം മെ​ഷീ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ ഡി​ജി​റ്റ​ല്‍ പേ​മെ​ന്‍റി​ലേ​ക്ക് ആ​ളു​ക​ളെ കൂ​ടു​ത​ല്‍ അ​ടു​പ്പി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധി​കൃ​ത​ര്‍.