മ​ഞ്ചേ​ശ്വ​രം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങു​ന്നു
Thursday, July 18, 2019 1:27 AM IST
മ​ഞ്ചേ​ശ്വ​രം: എം​എ​ല്‍​എ​യാ​യി​രു​ന്ന പി.​ബി.​അ​ബ്ദു​ള്‍ റ​സാ​ഖ് അ​ന്ത​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഒ​ഴി​വ് വ​ന്ന മ​ഞ്ചേ​ശ്വ​രം സീ​റ്റി​ലേ​ക്ക് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പിന് ക​ള​മൊ​രു​ങ്ങു​ന്നു. ക​ഴി​ഞ്ഞ നി​യ​മസ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി​ജ​യി​ച്ച​ത് ക​ള്ള​വോ​ട്ടി​ലൂ​ടെ​യെ​ന്ന് ആ​രോ​പി​ച്ച് എ​ന്‍​ഡിഎ ​സ്ഥാ​നാ​ര്‍​ഥി കെ.​സു​രേ​ന്ദ്ര​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ർ​ജി ന​ല്‍​കി​യി​രു​ന്നു.
കേ​സി​ന്‍റെ വാ​ദം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​ബ്ദു​ൾ റ​സാ​ഖ് മ​രി​ച്ച​ത്. ഈ ​സാ​ഹച​ര്യ​ത്തി​ല്‍ കേ​സ് അ​വ​സാ​നി​പ്പി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് സു​രേ​ന്ദ്ര​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു. ന​ട​പ​ടിക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​കു​ന്നതിനിട​യി​ല്‍ പി.​ബി. അ​ബ്‌ദു​ള്‍ റ​സാ​ഖി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തിച്ചെ​ല​വ് വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​ങ്ങി​നെ​യാ​ണെ​ങ്കി​ല്‍ കേ​സ് പി​ന്‍വ​ലി​ക്കി​ല്ലെ​ന്ന് സു​രേ​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ മു​സ്‌ലിം ലീ​ഗ് ചെ​ല​വ് ആ​വ​ശ്യം ഉ​പേ​ക്ഷി​ച്ച​തോ​ടെ സു​രേ​ന്ദ്ര​ന്‍ കേ​സ് പി​ന്‍​വ​ലി​ക്കു​ക​യാ​യി​രു​ന്നു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ധ്യ​ത തെ​ളി​ഞ്ഞ​തോ​ടെ സ്ഥാ​നാ​ര്‍​ഥി​ക​ളെ കു​റി​ച്ചു​ള്ള ച​ര്‍​ച്ച​യും സ​ജീ​വ​മാ​ണ്.
മു​സ്‌ലിം ലീ​ഗി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​യ മ​ഞ്ചേ​ശ്വ​ര​ത്ത് മ​ത്സ​രി​ക്കാ​ന്‍ പ​ല ലീ​ഗ് നേ​താ​ക്ക​ളും സ​ജ്ജ​മാ​യി​ട്ടു​ണ്ട്.
മു​സ്‌ലിം ലി​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി.​ഖ​മ​റു​ദ്ദീ​ന്‍, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ടി.​അ​ഹ​മ്മ​ദ​ലി, മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​കെ. എം. ​അ​ഷ​റ​ഫ് എ​ന്നി​വ​രു​ടെ പേ​രു​ക​ള്‍​ക്കാ​ണ് മു​ന്‍​തൂ​ക്കം. എ​ല്‍​ഡി​എ​ഫി​ല്‍ മു​ൻ​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച സി.​എ​ച്ച്. കു​ഞ്ഞ​മ്പു​വി​ന് ഇ​ക്കു​റി സാ​ധ്യ​ത കു​റ​വാ​ണ്.
ഭാ​ഷാ​ ന്യൂ​നപ​ക്ഷ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട കെ.​ആ​ര്‍. ജ​യാ​ന​ന്ദ​യു​ടെ​യും ശ​ങ്ക​ര്‍ റൈ​യു​ടെ​യും പേ​രു​മാ​ണ് ഉ​യ​ര്‍​ന്ന് കേ​ള്‍​ക്കു​ന്ന​ത്. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വും ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ വി.​പി.​പി.​മു​സ്ത​ഫ​യു​ടെ പേ​ര് ഉ​യ​ര്‍​ന്ന് കേ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും ക​ല്ല്യോ​ട്ടെ കൊ​ല​വി​ളി പ്ര​സം​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ധ്യ​ത​യ്ക്ക് മ​ങ്ങ​ലേ​റ്റി​രി​ക്കു​ക​യാ​ണ്.
എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥിയാ​യി കെ.​സു​രേ​ന്ദ്ര​ന്‍ മ​ത്സ​രി​ക്കാ​ന്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ കാ​സ​ര്‍​ഗോ​ഡ് പാ​ര്‍​ല​മെ​ന്‍റ് സ്ഥാ​നാ​ര്‍​ഥിയാ​യി​രു​ന്ന ര​വീ​ശ​ത​ന്ത്രി കു​ണ്ടാ​റി​ന്‍റെ​യും ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ശ്രീ​കാ​ന്ത്, ബി​ജെ​പി മ​ഞ്ചേ​ശ്വ​രം നി​യോ​ജ​കം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കോ​ളാ​ര്‍ സ​തീ​ശ്‌ചന്ദ്ര ഭ​ണ്ഡാ​രി എ​ന്നി​വ​രു​ടെ പേ​രു​ക​ൾ​ക്കാ​ണ് മു​ൻ​തൂ​ക്കം. യു​വാ​ക്ക​ൾ​ക്ക് അ​വ​സ​രം ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ മു​ന്‍ പൈ​വ​ളി​ഗെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ റൈ, ​കു​മ്പ​ള പ​ഞ്ചാ​യ​ത്തം​ഗം ര​മേ​ശ് ഭ​ട്ട് എ​ന്നി​വ​ർ​ക്കും സാ​ധ്യ​ത​യു​ണ്ട്.