എ​ൻ​ഡോ​സ​ൾ​ഫാ​ൻ: ക​ള​ക്ട​റു​ടെ പ്ര​സ്താ​വ​ന കോ​ട​തി​യ​ല​ക്ഷ്യം-എം.​എ. റ​ഹ്മാ​ൻ
Thursday, July 18, 2019 1:29 AM IST
കാ​സ​ർ​ഗോ​ഡ്: എ​ൻ​ഡോ​സ​ൾ​ഫാ​ൻ സെ​ല്ലി​ന്‍റെ ക​ൺ​വീ​ന​റാ​യ ജി​ല്ലാ ക​ളക്ട​ർ ഡി.​സ​ജി​ത്ബാ​ബു എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഒ​രു രോ​ഗ​വു​മു​ണ്ടാ​ക്കു​ന്നി​ല്ലെ​ന്ന പൊ​തു പ്ര​സ്താ​വ​ന​യു​മാ​യി വ​ന്ന​ത് കോ​ട​തി​യ​ല​ക്ഷ്യ​വും ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വു​മാ​ണെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ എം.​എ. റ​ഹ്മാ​ൻ .ഇ​വി​ടെ കൃ​ഷി​വ​കു​പ്പ് ഉ​ണ്ടാ​ക്കി​യ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ത്തി​ന്‍റെ പ​രി​ഹാ​ര​വും മ​റ്റു ന​ഷ്ട​പ​രി​ഹാ​ര സം​വി​ധാ​ന​വും ന​ട​പ്പി​ലാ​ക്കാ​നാ​യി സ​ർ​ക്കാ​റും ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​വും നി​യോ​ഗി​ച്ച ക​ള​ക്ട​ർ ത​ന്‍റെ ഔ​ദ്യോ​ഗി​ക ദൗ​ത്യ​നി​ർ​വ​ഹ​ണം മ​റ​ക്കാ​ൻ പാ​ടി​ല്ല. ഇ​വി​ടെ ലി​സ്റ്റു​ണ്ടാ​ക്കി​യ ഡോ​ക്ട​ർ​മാ​ർ​ക്കെ​ല്ലാം ത​ന്നെ ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്‍റി​ന്‍റെ പ​ര​മോ​ന്ന​ത ആ​രോ​ഗ്യ സ്ഥാ​പ​ന​മാ​യ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഒ​ക്കു​പ്പേ​ഷ​ന​ൽ ഹെ​ൽ​ത്ത് (എ​ൻ​ഐ​ഒ​എ​ച്ച്) ലെ ​ഡോ.​ഹ​ബീ​ബു​ള്ള സ​യ്ദും സം​ഘ​വും ര​ണ്ടു ത​വ​ണ കാ​സ​ർ​ഗോ​ട്ട് വ​ന്ന് എ​പ്പി​ഡെ​മി​യോ​ള​ജി​ക്ക​ൽ പ​ഠ​നം ന​ട​ത്തി രോ​ഗ​കാ​ര​ണം എ​ൻ​ഡോ​സ​ൾ​ഫാ​നാണെന്ന് തെ​ളി​യി​ച്ചു ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​റി​പ്പോ​ർ​ട്ടാ​ണ് എ​ൻ​ഡോ​സ​ൾ​ഫാ​ൻ നി​രോ​ധി​ക്കാ​നാ​യി സ്റ്റോ​ക്ക് ഹോ​മി​ലും സു​പ്രീം കോ​ട​തി​യി​ലും തെ​ളി​വാ​യ​ത്. ഐ​എ​എ​സ് കാ​ഡ​റി​ലു​ള്ള ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​ത് ചോ​ദ്യം ചെ​യ്യു​ന്ന​തി​ലെ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​ത അ​ദ്ദേ​ഹ​ത്തെ ഇ​ങ്ങോ​ട്ട് അ​യ​ച്ച കേ​ര​ള സ​ർ​ക്കാ​രാണ് ഗൗ​ര​വ​ത​ര​മാ​യി കാ​ണേ​ണ്ട​ത്. മ​രി​ച്ചു പോ​യ ശീ​ലാ​ബ​തി​യെ പോ​ലു​ള്ള സ​ഹ​ജീ​വി​യെ അ​പ​മാ​നി​ക്കു​ന്ന​ത് ശ​വ​നി​ന്ദ​യാ​ണ് .
മാ​നു​ഷി​ക​ത​യു​ടെ നി​ല​നി​ൽ​പ്പി​ലാ​ണ് ശാ​സ്ത്ര​വും ഭ​ര​ണ​ഘ​ട​ന​യും ഊ​ന്നു​ന്ന​ത്. ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന പ​റ​യു​ന്ന ശാ​സ്ത്ര​വും ഇ​താ​ണ്. അ​തു ന​ട​പ്പി​ലാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ക​ളക്ട​റെ ഇ​ങ്ങോ​ട്ട് അ​യ​ച്ച​ത്. അ​ത് ന​ട​പ്പി​ലാ​ക്കാ​നാ​വി​ല്ലെ​ങ്കി​ൽ മ​ട​ങ്ങി​പ്പോ​ക​ണം. അ​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​ർ ഈ ​ക​ളക്ട​റെ തി​രി​ച്ചു​വി​ളി​ക്ക​ണം.​ആ​രോ​ഗ്യ​ശാ​സ്ത്ര പ​ഠ​നം ന​ട​ന്നി​ട്ടി​ല്ലെ​ന്ന് വ​രു​ത്തി​ത്തീ​ർ​ത്ത് അ​വാ​ധു​വാ​ക്കി കോ​ട​തി ക​യ​റി എ​ൻ​ഡോ​സ​ൾ​ഫാ​ൻ ര​ക്ഷി​ക്കാ​നാ​ണ് ക​ളക്ട​റു​ടെ പ്ര​സ്താ​വ​ന​യി​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന​തെ​ന്നും റ​ഹ്മാ​ൻ പ​റ​ഞ്ഞു.