കാ​ണി​യൂ​ർ പാ​ത സ​ർ​വേ അ​ന്തി​മ​ഘ​ട്ട​ത്തി​ലെന്ന്​ കേ​ന്ദ്ര​മ​ന്ത്രി
Thursday, July 18, 2019 1:29 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട്‌-പാ​ണ​ത്തൂ​ർ-​കാ​ണി​യൂ​ർ റെ​യി​ൽപ്പാ​ത​യു​ടെ സ​ർ​വേ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ ആ​ണെ​ന്നും നി​ർ​ദി​ഷ്ഠ രൂ​പ​രേ​ഖ​യു​ടെ​യും എ​ക്സ്റ്റി​മേ​റ്റി​ന്‍റെ​യും സ​ർ​വേ റി​പ്പോ​ർ​ട്ടി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രാ​ല​യം തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി സു​രേ​ഷ് അം​ഗ​ദി.
രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി​യു​ടെ ചോ​ദ്യ​ത്തി​ന് ലോ​ക​്സ​ഭ​യി​ൽ ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്.
90 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഗ്യം ഉ​ള്ള മ​ല​യോ​ര റെ​യി​ൽ പാ​ത​യു​ടെ സ​ർ​വേ ന​ട​ത്തു​വാ​ൻ 2014-2015 ഇ​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ൽ​കി​യ അ​നു​മ​തി​യി​ൽ സ​ർ​വേ പൂ​ർ​ത്തിയാ​യി ഈ ​റെ​യി​ൽ പാ​ത​യു​ടെ 40 കി​ലോ​മീ​റ്റ​ർ കേ​ര​ള​ത്തി​ലും 50 കി​ലോ​മീ​റ്റ​ർ ക​ർ​ണാ​ട​ക​ത്തി​ലു​മാ​ണ്. കേ​ന്ദ്ര​നി​യ​മം അ​നു​സ​രി​ച്ചു കേ​ര​ള​ത്തി​ൽ പാ​ത നി​ർ​മി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സ്ഥ​ല​ത്തി​ന്‍റെ​യും നി​ർ​മാ​ണ ചെ​ല​വി​ന്‍റെ​യും പ​കു​തി തു​ക ന​ൽ​കു​വാ​ൻ ഉ​ള്ള സ​മ്മ​ത​പ​ത്രം കേ​ര​ള​സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടു​ണ്ട്. ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ സ​മ്മ​ത​പ​ത്രം കൂ​ടി ഇ​നി ല​ഭി​ക്കു​വാ​നു​ണ്ട്. കാ​സ​ർ​ഗോ​ഡിന്‍റെ​യും കേ​ര​ള​ത്തി​ന്‍റെ​യും ക​ർ​ണാ​ട​ക​ത്തി​ന്‍റെ​യും സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് ഈ ​മ​ല​യോ​ര പാ​ത അ​ടി​യ​ന്തര​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഉ​ണ്ണി​ത്താ​ൻ ലോ​ക​്സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.