മാ​ലി​ന്യ​സം​സ്‌​ക​ര​ണ സം​വി​ധാ​ന​മൊ​രു​ക്കാ​ന്‍ കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ
Thursday, July 18, 2019 1:29 AM IST
കാ​സ​ര്‍​ഗോ​ഡ്: കു​ന്നം​കു​ളം ന​ഗ​ര​സ​ഭ​യു​ടെ മാ​തൃ​ക​യി​ല്‍ ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും ഖ​ര മാ​ലി​ന്യ​സം​സ്‌​ക​ര​ണ സം​വി​ധാ​ന​മൊ​രു​ക്കാ​നൊ​രു​ങ്ങി കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ. വീ​ടു​ക​ളും അ​വ​യി​ലെ താ​മ​സ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​കു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ അ​വി​ടെ​ത്ത​ന്നെ സം​സ്‌​ക​രി​ച്ചാ​ല്‍ ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ​പ്ര​ശ്‌​ന​ത്തി​ല്‍ പ​കു​തി​യി​ലേ​റെ​യും പ​രി​ഹ​രി​ക്കാ​നാ​കു​മെ​ന്ന് ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ന​ഗ​ര​സ​ഭാ​യോ​ഗ​ത്തെ അ​റി​യി​ച്ചു.
നി​ല​വി​ല്‍ ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ല്‍ കേ​ളു​ഗു​ഡ്ഡെ, കൊ​ല്ല​ങ്കാ​ന എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലു​ള്ള മാ​ലി​ന്യ​സം​സ്‌​ക​ര​ണ പ്ലാ​ന്റു​ക​ള്‍ അ​താ​ത് സ്ഥ​ല​ങ്ങ​ളി​ലെ നാ​ട്ടു​കാ​രു​ടെ എ​തി​ര്‍​പ്പു​മൂ​ലം തു​റ​ക്കാ​നാ​വാ​ത്ത നി​ല​യി​ലാ​ണ്. ന​ഗ​ര​ത്തി​ലെ ദി​നം​പ്ര​തി വ​ര്‍​ധി​പ്പി​ച്ചു​വ​രു​ന്ന ഖ​ര​മാ​ലി​ന്യ​ങ്ങ​ള്‍ സം​സ്‌​ക​രി​ക്കാ​ന്‍ അ​ടി​യ​ന്തര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍ ന​ഗ​ര​സ​ഭ​യ്ക്ക് ക​ത്തു​ന​ല്‍​കി​യി​രു​ന്നു. മാ​ലി​ന്യ​പ്ര​ശ്‌​നം ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​സ​ഭാ​യോ​ഗ​ത്തി​ല്‍ ബി​ജെ​പി അം​ഗ​ങ്ങ​ള്‍ പ്ര​തി​ഷേ​ധ​മു​യ​ര്‍​ത്തു​ക​യും ചെ​യ്തി​രു​ന്നു.
കു​ന്നം​കു​ളം മാ​തൃ​ക​യി​ല്‍ വീ​ടു​ക​ളി​ല്‍ ത​ന്നെ മാ​ലി​ന്യ​സം​സ്‌​ക​ര​ണ സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കു​ന്ന​തി​നാ​യി പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​മെ​ന്ന് ന​ഗ​ര​സ​ഭാ പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ വി.​എം. മു​നീ​ര്‍ അ​റി​യി​ച്ചു. ഒ​രു വ​ര്‍​ഷ​ത്തി​ന​കം ത​ന്നെ ഇ​ത് എ​ല്ലാ വീ​ടു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

സെ​മി​നാ​ർ നാ​ളെ

കാ​സ​ർ​ഗോ​ഡ്:​ ബാ​ങ്ക്ദേ​ശ​സാ​ത്കര​ണ​ത്തി​ന്‍റെ 50-ാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ രാ​വി​ലെ പ​ത്തി​ന് ബാ​ങ്ക് ദേ​ശ​സാ​ത്കര​ണ​വും ഇ​ന്ത്യ​ൻ സ​മ്പ​ദ്ഘ​ട​ന​യും എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തും. ഡി​സി​സി കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​ർ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ.​നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.​ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.