മ​ണ്ണി​ടി​ച്ചി​ല്‍: ബ​ദി​യ​ഡു​ക്ക-കു​മ്പ​ള റോ​ഡി​ല്‍ അ​പ​ക​ട ​ഭീ​ഷ​ണി
Thursday, July 18, 2019 1:29 AM IST
ബ​ദി​യ​ഡു​ക്ക: പാ​ത​യോ​ര​ത്ത് വി​ള്ള​ലും അ​തു​മൂ​ല​മു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലും കാ​ര​ണം ബ​ദി​യ​ഡു​ക്ക-കു​മ്പ​ള റോ​ഡി​ല്‍ അ​പ​ക​ട ഭീ​ഷ​ണി​യു​യ​ര്‍​ത്തു​ന്നു. മൂ​ക്കം​പാ​റ നൈ​ഫ് റോ​ഡി​ന് സ​മീ​പ​ത്തെ വ​ള​വി​ലാ​ണ് വി​ള്ള​ല്‍ രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള​ത്.
ഈ ​സ്ഥ​ല​ത്തി​ന് താ​ഴ്ഭാ​ഗം അ​മ്പ​ത​ടി താ​ഴ്ച​യു​ള്ള കു​ഴി​യാ​ണ്. റോ​ഡി​ന് വി​ള്ള​ല്‍ അ​നു​ഭ​വ​പ്പെ​ട്ട സ്ഥ​ല​ത്തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ക്കാ​തി​രി​ക്കാ​ന്‍ നാ​ട്ടു​കാ​രി​ല്‍ ചി​ല​ര്‍ ചെ​ങ്ക​ല്ല് വ​ച്ച് ത​ട​സ​മു​ണ്ടാ​ക്കി​യ​ത​ല്ലാ​തെ പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ര്‍ അ​പ​ക​ടസാ​ധ്യ​ത ചൂ​ണ്ടിക്കാ​ട്ടു​ന്ന സൂ​ച​നാ ബോ​ര്‍​ഡ് സ്ഥാ​പി​ച്ചി​ല്ലെ​ന്ന ആ​ക്ഷേ​പം നി​ല നി​ല്‍​ക്കു​ന്നു.
മൂ​ന്നു വ​ര്‍​ഷം മു​ന്‍​പാ​ണ് കു​മ്പ​ള-ബ​ദി​യ​ഡു​ക്ക-മു​ള്ളേ​രി​യ റോ​ഡ് മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തി​യ​ത്. ടാ​റിം​ഗ് ന​ട​ത്തി ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ ത​ന്നെ ഇ​വി​ടെ വി​ള്ള​ല്‍ നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​രു​ന്നു. വി​വ​രം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ച്ചെ​ങ്കി​ലും അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ള്‍ വി​ള്ള​ല്‍ വീ​ണ സ്ഥ​ല​ത്ത് മ​ണ്ണി​ടി​ച്ച​ല്‍ അ​നു​ഭ​വ​പ്പെ​ട്ടി​രി​ക്കു​ന്നു. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​മ്പോ​ള്‍ ക​ണ്ണൊ​ന്ന് തെ​റ്റി​യാ​ല്‍ അ​പ​ക​ടം ഉ​റ​പ്പാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ അ​പ​ക​ടം മു​ന്നി​ല്‍ ക​ണ്ടു​കൊ​ണ്ട് പാ​ര്‍​ശ്വ​ഭി​ത്തി സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.