കൈ​പ്പു​ണ്യ​​മു​ണ്ടോ? ടൂ​റി​സ്റ്റു​ക​ൾ വീ​ട്ടി​ലെ​ത്തും
Friday, July 19, 2019 1:30 AM IST
കാ​ഞ്ഞ​ങ്ങാ​ട്:​ കേ​ര​ള​ത്തി​ലെ വീ​ട്ട​മ്മ​മാ​രു​ടെ കൈ​പ്പു​ണ്യം ടൂ​റി​സ്റ്റു​ക​ള്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്താ​നൊ​രു​ങ്ങി ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ന്‍. സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ നി​യ​മ​സ​ഭ​യി​ലാ​ണ് ടൂ​റി​സം മേ​ഖ​ല​യി​ല്‍ വ​ന്‍ ച​ല​നം സൃ​ഷ്ടി​ക്കാ​വു​ന്ന ഈ ​പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്.
'എ​ക്‌​സ്പീ​രി​യ​ന്‍​സ് എ​ത്‌​നി​ക് കു​സി​ന്‍' എ​ന്ന പേ​രി​ല്‍ കേ​ര​ള​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി​ക്ക് സം​സ്ഥാ​ന ടൂ​റി​സം വ​ര്‍​ക്കി​ംഗ് ഗ്രൂ​പ്പ് ഭ​ര​ണാ​നു​മ​തി ന​ല്‍​കി. കാ​സ​ര്‍​ഗോ​ഡ് ഉ​ള്‍​പ്പെ​ടെ മു​ഴു​വ​ന്‍ ജി​ല്ല​ക​ളി​ല്‍ നി​ന്നു​മാ​യി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 2000 വീ​ടു​ക​ളാ​ണ് ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കു​ക. കേ​ര​ളീ​യ ഗ്രാ​മ​ങ്ങ​ളെ ടൂ​റി​സം പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ മു​ഖ്യ കേ​ന്ദ്ര​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ല്‍ ഊ​ന്നി​യാ​ണ് പ്ര​വ​ര്‍​ത്ത​നം ആ​സൂ​ത്ര​ണം ചെ​യ്യു​ക.
പ​ദ്ധ​തി​യു​ടെ ചു​രു​ക്കം
വീ​ട്ടി​ല്‍ അ​തി​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത ശൈ​ലി​യി​ല്‍ കേ​ര​ളീ​യ ഭ​ക്ഷ​ണം ത​യാ​റാ​ക്കി നൽകു​ന്ന ഒ​രു ശൃം​ഖ​ല കേ​ര​ള​ത്തി​ലു​ട​നീ​ളം സ്ഥാ​പി​ക്കും. ഇ​വ​യെ ആ​ധു​നി​ക വി​വ​ര സാ​ങ്കേ​തി​ക വി​ദ്യാരീ​തി​ക​ളു​പ​യോ​ഗി​ച്ച് സ​ഞ്ചാ​രി​ക​ള്‍​ക്കു പ​രി​ച​യ​പ്പെ​ടു​ത്തും.
പ​ദ്ധ​തി​യി​ലൂ​ടെ കു​റ​ഞ്ഞ​ത് 30,000 മു​ത​ല്‍ 50,000 വ​രെ ആ​ളു​ക​ള്‍​ക്ക് മൂ​ന്ന് വ​ര്‍​ഷം കൊ​ണ്ട് പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും തൊ​ഴി​ല്‍ ന​ല്‍​കു​വാ​ന്‍ ക​ഴി​യും. ഇ​തി​ലൂ​ടെ സം​രം​ഭ​ക​രാ​യി മാ​റു​ന്ന​തി​ല്‍ ഭൂ​രി​ഭാ​ഗ​വും സ്ത്രീ​ക​ള്‍ ആ​യി​രി​ക്കും എ​ന്നൊ​രു പ്ര​ത്യേ​ക​ത​യു​മു​ണ്ട്. വി​വ​ര സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി ഫ​ല​പ്ര​ദ​മാ​യി ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ല്‍ ന​ട​പ്പി​ലാ​ക്കു​വാ​ന്‍ ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​നു സാ​ധി​ക്കും.
പ​ശ്ചാ​ത്ത​ലം
കേ​ര​ള​ത്തി​ന് ഒ​രു ത​ന​തു ഭ​ക്ഷ്യസം​സ്‌​കാ​ര​വും പാ​ച​ക-​ഭ​ക്ഷ​ണ​രീ​തി​ക​ളും ഉ​ണ്ട്. എ​ന്നാ​ല്‍ ഈ ​ശൈ​ലി വ്യാ​പ​ക​മാ​യി തു​ട​ച്ചുമാ​റ്റി​ക്കൊ​ണ്ട് ഒ​രു ഫാ​സ്റ്റ് ഫു​ഡ് സം​സ്‌​കാ​രം കേ​ര​ള​ത്തി​ലു​ട​നീ​ളം പ​ട​ര്‍​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ലെ നി​ര​വ​ധി ചെ​റു​കി​ട ഹോ​ട്ട​ലു​ക​ളി​ല്‍ പോ​ലും ഇ​ന്നു കേ​ര​ളീ​യ​മ​ല്ലാ​ത്ത ഭ​ക്ഷ​ണപ​ദാ​ര്‍​ത്ഥ​ങ്ങ​ളാ​ണ് ത​യ്യാ​റാ​ക്ക​പ്പെ​ടു​ന്ന​തും വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന​തും. ഒ​രു നാ​ട്ടി​ലെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ ആ ​നാ​ടി​ന്‍റെ ഭ​ക്ഷ​ണ ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച​റി​യാ​ന്‍ ത​ത്പ​ര​ര്‍ ആ​യി​രി​ക്കും. ഭ​ക്ഷ​ണ പ​ദാ​ര്‍​ത്ഥ​ങ്ങ​ള്‍ രു​ചി​ച്ച​റി​യു​ന്ന​തി​നും അ​വ​യു​ടെ പാ​ച​ക​രീ​തി പ​ഠി​ക്കു​ന്ന​തി​നു​മാ​യി യാ​ത്രചെ​യ്യു​ന്ന നി​ര​വ​ധി സ​ഞ്ചാ​രി​ക​ളു​ണ്ട്. എ​ന്നാ​ല്‍ നി​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍ പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളും ഭ​ക്ഷ​ണ ശൈ​ലി​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​ന്‍ പ​ര്യാ​പ്ത​മാ​യ ശ​ക്ത​മാ​യ ഒ​രു സം​വി​ധാ​നം കേ​ര​ള​ത്തി​ലെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ല്‍ കു​റ​വാ​ണെ​ന്നു പ​റ​യാം. ഒ​രു നാ​ടി​നെ വി​നോ​ദസ​ഞ്ചാ​രരം​ഗ​ത്ത് ഉ​റ​പ്പി​ച്ചു നി​ര്‍​ത്തു​ന്ന ബ്രാ​ന്‍​ഡിം​ഗ് ഘ​ട​ക​ങ്ങ​ളി​ല്‍ ത​ന​തു ഭ​ക്ഷ​ണം ഒ​രു പ്ര​ധാ​നഘ​ട​ക​മാ​ണ്.
പ​ദ്ധ​തി എ​ങ്ങ​നെ
ന​ട​പ്പി​ലാ​ക്കും?
ഈ ​പ​ദ്ധ​തി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന എ​ല്ലാ വീ​ടു​ക​ളും ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ന്‍ ജി​ല്ലാ കോ-ഒാർ​ഡി​നേ​റ്റ​ര്‍​മാ​ര്‍ അ​ട​ങ്ങു​ന്ന ഒ​രു സ​മി​തി സ​ന്ദ​ര്‍​ശി​ച്ചു വി​ല​യി​രു​ത്തി​യ ശേ​ഷം ആ​യി​രി​ക്കും അ​വ ശൃം​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​ത്. അ​തി​നാ​യി പ​ദ്ധ​തി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന ആ​ളു​ക​ള്‍​ക്ക് അ​ത​തു ജി​ല്ലാ ത​ല​ത്തി​ല്‍ ഒ​രു ദി​വ​സ​ത്തെ പ​രി​ശീ​ല​നം ന​ല്‍​കും. ഒ​രു ര​ണ്ടം​ഗ കു​ടും​ബ​ത്തി​നു പോ​ലും ഒ​രു മു​ഴു​ദി​ന ജീ​വ​ന​ക്കാ​ര​ന്‍റെ / ജീ​വ​ന​ക്കാ​രി​യു​ടെ സ​ഹാ​യ​ത്തോ​ടെ മു​പ്പ​തു പേ​ര്‍​ക്കെ​ങ്കി​ലും കേ​ര​ളീ​യ ഭ​ക്ഷ​ണം ത​യാ​റാ​ക്കി ന​ല്കു​വാ​നും അ​തി​ലൂ​ടെ ത​ങ്ങ​ള്‍​ക്ക് സു​സ്ഥി​ര​മാ​യ ഒ​രു വ​രു​മാ​നം ക​ണ്ടെ​ത്താ​നു​മാ​വും. എ​ന്നാ​ല്‍ എ​ങ്ങി​നെ ഇ​തു ചെ​യ്യ​ണം എ​ന്ന കാ​ര്യം സം​രം​ഭ​ക​ര്‍​ക്ക് വി​ശ​ദീ​ക​രി​ച്ചുകൊ​ടു​ക്കും. ഇ​തി​നു വേ​ണ്ടി വ​രു​ന്ന മു​ത​ല്‍ മു​ട​ക്കി​ന്‍റെ ഏ​ക​ദേ​ശ ചി​ത്ര​വും അ​വ​ര്‍​ക്ക് ന​ല്‍​കും. അ​തി​നുശേ​ഷം വേ​ണ്ട ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്തു​ന്ന​തി​നാ​യി ഒ​രു മാ​സ​ത്തെ സ​മ​യ​വും ന​ല്‍​കും. ഈ ​പ​ദ്ധ​തി​യി​ല്‍ ര​ജി​സ്റ്റര്‍ ചെ​യ്യു​ന്ന യൂ​ണി​റ്റു​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യി പ്രാ​ഥ​മി​ക കൃ​ത്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കു​വാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്ക​ണം.​ഉ​ത്ത​ര​വാ​ദി​ത്ത മി​ഷ​ന്‍ പ​രി​ശോ​ധി​ച്ച് അം​ഗീ​ക​രി​ക്കു​ന്ന ഓ​രോ സം​രം​ഭ​ക​രു​ടെ​യും ലൊ​ക്കേ​ഷ​ന്‍, ഫോ​ട്ടോ, മൊ​ബൈ​ല്‍ ന​മ്പ​ര്‍ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ സ​ഹി​തം കേ​ര​ള ടൂ​റി​സ​ത്തി​ന്‍റെ വെ​ബ്സൈ​റ്റി​ലും മൊ​ബൈ​ല്‍ ആ​പ്പി​ലും ഉ​ള്‍​പ്പെ​ടു​ത്തും.

പ​ദ്ധ​തി കൊ​ണ്ടു​ള്ള നേ​ട്ട​ങ്ങ​ള്‍

* പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും 8000 പേ​ര്‍​ക്ക് തൊ​ഴി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന 2000 പ്രാ​ദേ​ശി​ക ഭ​ക്ഷ്യ ശൃം​ഖ​ല ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ രൂ​പ​പ്പെ​ടു​ന്നു. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ഈ ​ശൃം​ഖ​ല കു​റ​ഞ്ഞ​ത് 30,000 മു​ത​ല്‍ 50,000 വ​രെ ആ​ളു​ക​ള്‍​ക്കു പ്ര​ത്യ​ക്ഷ​മാ​യി ത​ന്നെ തൊ​ഴി​ല്‍ ന​ല്‍​കും .
* കേ​ര​ള​ത്തി​ന്‍റെ ത​ന​തു ഭ​ക്ഷ്യ രു​ചി​ക​ള്‍ സ​ഞ്ചാ​രി​ക​ള്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്താ​ന്‍ അ​വ​സ​രം ല​ഭി​ക്കു​ന്നു.
* ഗ്രാ​മീ​ണ ടൂ​റി​സം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്നു.
*ടൂ​റി​സം കൊ​ണ്ടു​ള്ള നേ​ട്ട​ങ്ങ​ള്‍ ത​ദ്ദേ​ശ​വാ​സി​ക​ള്‍​ക്ക് ല​ഭ്യ​മാ​ക്കാ​ന്‍ ക​ഴി​യു​ന്നു.
*ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത വി​വി​ധ യൂ​ണി​റ്റു​ക​ള്‍ പ്ര​ത്യേ​കി​ച്ച് ക​ര​കൗ​ശ​ല യൂ​ണി​റ്റു​ക​ള്‍, അ​ച്ചാ​ര്‍ യൂ​ണി​റ്റു​ക​ള്‍, ചി​പ്‌​സ് യൂ​ണി​റ്റു​ക​ള്‍, പ​പ്പ​ടം യൂ​ണി​റ്റു​ക​ള്‍, പ​ച്ച​ക്ക​റി, പാ​ല്‍, മു​ട്ട ഉ​ത്പാ​ദ​ന യൂ​ണി​റ്റു​ക​ള്‍ തു​ട​ങ്ങി​യ​വ​യ്ക്കും വ​രു​മാ​നം ല​ഭ്യ​മാ​ക്കാ​ന്‍ ക​ഴി​യു​ന്നു.
ഈ ​പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ടം ജൂ​ലൈ​യി​ല്‍ ആ​രം​ഭി​ക്കും. താ​ത്പ​ര്യ​മു​ള്ള വീ​ട്ട​മ്മ​മാ​ര്‍​ക്കും കു​ടും​ബ​ങ്ങ​ള്‍​ക്കും25 ന​കം സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ന്‍ ഓ​ഫീ​സി​ലോ അ​ത​തു ജി​ല്ലാ ടൂ​റി​സം ഓ​ഫീ​സു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ല ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ന്‍ ഓ​ഫീ​സു​ക​ളി​ലോ ര​ജി​സ്റ്റ​ര്‍ ചെ​യാ​വു​ന്ന​താ​ണ്.
അം​ഗീ​കൃ​ത ഹോം ​സ്റ്റേ​ക​ള്‍​ക്കും ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കു​ന്ന​തി​ന് അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. ഫോ​ൺ: 9847398283.