കോ​ട്ട​ച്ചേ​രി മാ​ർ​ക്ക​റ്റി​ൽനി​ന്ന് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു
Friday, July 19, 2019 1:30 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കോ​ട്ട​ച്ചേ​രി മ​ത്സ്യ​മാ​ർ​ക്ക​റ്റി​ൽ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം, ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പും ഫി​ഷ​റീ​സ് വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ൽ​പ്പ​ന​യ്ക്കു സൂ​ക്ഷി​ച്ച 95 കി​ലോ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു.
ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മാ​ർ​ക്ക​റ്റി​ൽ പ​രി​ശോ​ധ​ന​യു​ണ്ടാ​യ​ത്. ട്രോ​ളിം​ഗ്‌ കാ​ല​യ​ള​വ് മു​ത​ലാ​ക്കി അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്ന് വി​ഷ​പ​ദാ​ർ​ഥ​ങ്ങ​ൾ ചേ​ർ​ത്ത് സൂ​ക്ഷി​ച്ച മ​ത്സ്യം വി​ൽ​പ്പ​ന​യ്ക്കെ​ത്തു​ന്നു​ണ്ടെ​ന്ന സൂ​ച​ന​യെ തു​ട​ർ​ന്നാ​ണ് ന​ഗ​ര​ത്തി​ലെ​യും ഹൊ​സ്ദു​ർ​ഗി​ലേ​യും മ​ത്സ്യ മാ​ർ​ക്ക​റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ കോ​ട്ട​ച്ചേ​രി മാ​ർ​ക്ക​റ്റി​ലെ വ്യാ​പാ​രി​യു​ടെ ഫ്രീ​സ​റി​ൽ സൂ​ക്ഷി​ച്ച മ​ത്സ്യം പ​രി​ശോ​ധി​ച്ച​പ്പോ​ൾ പ​ഴ​ക്കം കാ​ര​ണം വി​ൽ​പ്പ​ന​യ്ക്ക് പ​റ്റു​ന്ന​ത​ല്ലെ​ന്ന് അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി. ഇ​വ പി​ന്നീ​ട് ന​ശി​പ്പി​ച്ചു.
ഭ​ക്ഷ്യ​സു​ര​ക്ഷ അ​സി.​ക​മ്മീ​ഷ​ണ​ർ എ​ൻ.​വി.​മു​ര​ളി, ഓ​ഫീ​സ​ർ ഹേ​മാം​ബി​ക, വി​ജി​ല​ൻ​സ് സ്ക്വാ​ഡ് ഓ​ഫീ​സ​ർ വി​നോ​ദ് കു​മാ​ർ, ഫി​ഷ​റീ​സ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​അ​ജി​ത, ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​രാ​യ ബീ​ന, സീ​മ, സ​ജി​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.