ദു​രി​ത​ബാ​ധി​ത​ർ​ക്കൊ​പ്പം: ക​ള​ക്ട​ർ
Friday, July 19, 2019 1:32 AM IST
കാ​സ​ർ​ഗോ​ഡ്: ഏ​തൊ​രു കീ​ട​നാ​ശി​നി​യെ പോ​ലെ​യും കൃ​ത്യ​മാ​യ അ​ള​വി​ൽ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലാ​യെ​ങ്കി​ൽ എ​ൻ​ഡോ​സ​ൾ​ഫാ​നും വി​ഷ​മാ​യി മാ​റു​ന്ന​താ​ണ്. അ​പ്ര​കാ​രം വി​ഷ​മാ​യി മാ​റി​യ എ​ൻ​ഡോ​സ​ൾ​ഫാ​ൻ മൂ​ലം ഏ​തെ​ങ്കി​ലും വ്യ​ക്തി​ക​ൾ​ക്ക് എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യി ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ വ്യ​ക്തി​പ​ര​മാ​യും ഔ​ദ്യോ​ഗി​ക​മാ​യും ക​ള​ക്ട​റും അ​വ​ർ​ക്കൊ​പ്പ​മാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡി.​സ​ജി​ത്ബാ​ബു പ​റ​ഞ്ഞു.
മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ അ​ട​ങ്ങി​യ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ദു​രി​ത​ബാ​ധി​ത​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്. മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​നാ​യ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രു​ടെ ഏ​കോ​പ​ന​ത്തി​നും പു​ന​ര​ധി​വാ​സ​ത്തി​നു​മു​ള്ള സെ​ല്ലാ​ണ് ഈ ​പ​ട്ടി​ക അം​ഗീ​ക​രി​ക്കു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​ർ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യാ​ണ് ഇ​തു​വ​രെ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​ത്. ഇ​നി​യും അ​ത് തു​ട​രും.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്ട​ർ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യെ വ​ള​ച്ചൊ​ടി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ൽ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തി മു​ത​ലെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​ന് ചി​ല തത്പ​ര​ക​ക്ഷി​ക​ൾ ശ്ര​മി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽപ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​പ​ത്ര​ക്കു​റി​പ്പെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.