മ​ഴ​യ​ത്ത് ത​ണു​ത്തു​വി​റ​ച്ചു കി​ട​ന്ന വ​യോ​ധി​ക​ന് ഇ​നി സ്‌​നേ​ഹാ​ല​യ​ത്തി​ന്‍റെ ത​ണ​ല്‍
Friday, July 19, 2019 1:32 AM IST
കാ​സ​ര്‍​ഗോ​ഡ്: ബേ​ഡ​ഡു​ക്ക കാ​ഞ്ഞി​ര​ത്തി​ങ്ക​ലി​ല്‍ കാ​ടി​നു ന​ടു​വി​ലെ ഒ​റ്റ​മു​റി ചെ​റ്റ​ക്കു​ടി​ലി​ല്‍ ത​ണു​ത്തു​വി​റ​ച്ചു കി​ട​ന്ന വ​യോ​ധി​ക​ന് അ​മ്പ​ല​ത്ത​റ സ്‌​നേ​ഹാ​ല​യ​ത്തി​ല്‍ ആ​ശ്ര​യം. എ​ണ്‍​പ​ത്തേ​ഴു​കാ​ര​നാ​യ വ​ര്‍​ഗീ​സ് എ​ന്ന ജോ​യി​യെ​യാ​ണ് ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സ്‌​നേ​ഹാ​ല​യ​ത്തി​ലെ​ത്തി​ച്ച​ത്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍നി​ന്ന് 40 വ​ര്‍​ഷം മു​മ്പ് കാ​സ​ര്‍​ഗോ​ഡെ​ത്തി​യ​താ​ണ് ജോ​യി. വി​വി​ധ ക​രി​ങ്ക​ല്‍ ക്വാ​റി​ക​ളി​ല്‍ മാ​റി​മാ​റി പ​ണി​യെ​ടു​ത്തി​രു​ന്നു. കാ​ഞ്ഞി​ര​ത്തി​ങ്ക​ലി​ലെ ക്വാ​റി​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന കാ​ല​ത്ത് ഇ​വി​ടെനി​ന്ന് വി​വാ​ഹം ക​ഴി​ച്ചു. പി​ന്നീ​ട് ഭാ​ര്യ​യോ​ടൊ​പ്പം കു​ന്നി​നു​മു​ക​ളി​ല്‍ കു​ടി​ല്‍ വ​ച്ച് താ​മ​സം തു​ട​ങ്ങു​ക​യാ​യി​രു​ന്നു. കാ​ല​ങ്ങ​ള്‍ ക​ഴി​ഞ്ഞ​പ്പോ​ള്‍ ക്വാ​റി​യി​ലെ പ​ണി നി​ല​ച്ചു. മ​റ്റു പ​ണി​ക്കാ​രെ​ല്ലാം പ​ല വ​ഴി​ക്കും പോ​യി.
മ​ക്ക​ളി​ല്ലാ​ത്ത ജോ​യി​യും ഭാ​ര്യ​യും കു​ന്നി​നു​മു​ക​ളി​ല്‍ ഒ​റ്റ​യ്ക്കാ​യി. ഏ​താ​നും വ​ര്‍​ഷം മു​മ്പ് ഭാ​ര്യ​യും മ​രി​ച്ച​തോ​ടെ ജോ​യി തീ​ര്‍​ത്തും ഒ​റ്റ​യ്ക്കാ​വു​ക​യാ​യി​രു​ന്നു. ചെ​റി​യ ജോ​ലി​ക​ള്‍ ചെ​യ്താ​ണ് നി​ത്യ​ച്ചെ​ല​വി​നു​ള്ള പ​ണം ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. കൃ​ത്യ​മാ​യ വ​ഴി പോ​ലു​മി​ല്ലാ​ത്ത സ്ഥ​ല​ത്ത് കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് ത​ക​ര്‍​ന്നു​വീ​ഴാ​റാ​യ ചെ​റ്റ​ക്കു​ടി​ലി​ല്‍ മ​ഴ ന​ന​ഞ്ഞ് ത​ണു​ത്തു വി​റ​ച്ച് ഒ​റ്റ​യ്ക്ക് കി​ട​ക്കു​ക​യാ​യി​രു​ന്നു ജോ​യി.
മാ​റി​യു​ടു​ക്കാ​ന്‍ വ​സ്ത്ര​മോ പു​ത​പ്പോ പോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ ഏ​താ​നും നാ​ളാ​യി പു​റ​മേ​യ്‌​ക്കൊ​ന്നും പോ​കാ​നാ​കാ​തെ അ​വ​ശ​നി​ല​യി​ലാ​യ​തോ​ടെ സ​മീ​പ​വാ​സി​ക​ള്‍ ഭ​ക്ഷ​ണ​മെ​ത്തി​ച്ചു​കൊ​ടു​ത്തി​രു​ന്നു. ഇ​വ​ര്‍ ത​ന്നെ​യാ​ണ് ജോ​യി​യു​ടെ ദ​യ​നീ​യ​സ്ഥി​തി ജ​ന​മൈ​ത്രി പോ​ലീ​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്തി​യ​ത്. സിഐ ടി. ​ഉ​ത്തം​ദാ​സ്, എ​സ്‌​ഐ കെ. ​സ​തീ​ഷ്, ബീ​റ്റ് പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ പി.​വി.​പ്ര​ശാ​ന്ത്, കെ. ​രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സ​മീ​പ​വാ​സി​ക​ളും ചേ​ര്‍​ന്ന് താ​ങ്ങി​യെ​ടു​ത്താ​ണ് ജോ​യി​യെ റോ​ഡ​രി​കി​ലെ​ത്തി​ച്ച​ത്. തു​ട​ര്‍​ന്ന് വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി അ​മ്പ​ല​ത്ത​റ മൂ​ന്നാം​മൈ​ലി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്‌​നേ​ഹാ​ല​യ​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.