സ്വ​യം​തൊ​ഴി​ല്‍ പ​ദ്ധ​തി; അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, July 19, 2019 1:32 AM IST
കാ​സ​ർ​ഗോ​ഡ്: സ്ത്രീ​ക​ള്‍​ക്ക് മാ​ത്ര​മാ​യി​ട്ടു​ള്ള ശ​ര​ണ്യ സ്വ​യം​തൊ​ഴി​ല്‍ പ​ദ്ധ​തി​ക്ക് ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ച് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ള്‍​ക്ക് 30 വ​യ​സ് ക​ഴി​ഞ്ഞി​രി​ക്ക​ണം വി​ധ​വ​ക​ള്‍, വി​വാ​ഹ മോ​ചി​ത​ര്‍, ഏ​ഴു​വ​ര്‍​ഷ​മാ​യി ഭ​ര്‍​ത്താ​വി​നെ കാ​ണാ​താ​വു​ക​യോ ഉ​പേ​ക്ഷി​ച്ചു​പോ​യ​വ​രോ ആ​യി​ട്ടു​ള്ള സ്ത്രീ​ക​ള്‍, പ​ട്ടി​ക​വ​ര്‍​ഗ​ത്തി​ലെ അ​വി​വാ​ഹി​ത​രാ​യ അ​മ്മ​മാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണീ പ​ദ്ധ​തി. 50000 രൂ​പ​യാ​ണ് ലോ​ണ്‍. 50 ശ​ത​മാ​നം സ​ബ്‌​സി​ഡി. ഗ​ഡു​ക്ക​ളാ​യി തി​രി​ച്ച​ട​ച്ചാ​ല്‍ മ​തി​യാ​കും. എം​പ്ലോ​യ്‌​മെ​ന്‍റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ കാ​ര്‍​ഡ് സ​ഹി​തം അ​പേ​ക്ഷാ ഫോം ​ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ലും ഹൊ​സ്ദു​ര്‍​ഗ് ടൗ​ണ്‍ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ലും മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് ഓ​ഫീ​സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എം​പ്ലോ​യ്‌​മെ​ന്‍റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഗൈ​ഡ​ന്‍​സ് ബ്യൂ​റോ​യി​ലും ല​ഭി​ക്കു​ന്ന​താ​ണ്. ഫോ​ണ്‍: 04994 255582, 04672 209068.