വീ​ടു​ണ്ട്; പ​ക്ഷേ വാ​സ​യോ​ഗ്യ​മ​ല്ല
Friday, July 19, 2019 1:32 AM IST
ചി​റ്റാ​രി​ക്കാ​ൽ: സ്വ​ന്ത​മാ​യി വീ​ടു​ണ്ടാ​യി​ട്ടും ര​തീ​ഷി​ന്‍റെ താ​മ​സം വാ​ട​ക​വീ​ട്ടി​ൽ. ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ ചേ​റ​ങ്ക​ല്ല് സ്വ​ദേ​ശി ര​തീ​ഷ് കാ​രാ​ട്ടാ​ണ് ജീ​വി​ക്കാ​നാ​വ​ശ്യ​മാ​യ പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ നി​ർ​മിച്ച സ്വ​ന്തം വീ​ട് ഉ​പേ​ക്ഷി​ച്ച് വാ​ട​ക വീ​ട്ടി​ൽ ക​ഴി​യു​ന്ന​ത്. 2012-13 സാ​മ്പ​ത്തി​ക​വ​ർ​ഷം ഇ​ന്ദി​ര വി​കാ​സ് യോ​ജ​ന പ​ദ്ധ​തി പ്ര​കാ​രം നാ​ലു​പേ​ർ​ക്ക് ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ൽ വീ​ട് അ​നു​വ​ദി​ച്ചി​രു​ന്നു.
വീ​ട് നി​ർ​മാ​ണ​ത്തി​ന് ര​ണ്ട​ര ല​ക്ഷം രൂ​പ​യും മൂ​ന്നു സെ​ന്‍റ് സ്ഥ​ലം വാ​ങ്ങാ​ൻ പ​ഞ്ചാ​യ​ത്ത് വ​ക 75,000 രൂ​പ​യും ന​ൽ​കി. നാ​ലു​പേ​ർ​ക്ക് വീ​ട് വ​യ്ക്കാ​നു​ള്ള 12 സെ​ന്‍റ് സ്ഥ​ലം അ​ന്ന​ത്തെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണാ​ധി​കാ​രി​ക​ൾ ത​ന്നെ ചേ​റ​ങ്ക​ല്ലി​ൽ ക​ണ്ട​ത്തി . 25,000 രൂ​പ​യാ​ണ് സെ​ന്‍റി​ന് വി​ല ന​ൽ​കി​യ​ത്. നാ​ലു​പേ​ർ​ക്ക് സ്ഥ​ലം ന​ൽ​കി​യെ​ങ്കി​ലും ത​യ്യേ​നി​യി​ലെ ര​തീ​ഷും അ​തി​രു​മാ​വി​ലെ സൗ​മ്യ​യും മാ​ത്ര​മാ​ണ് വീ​ടു​നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത് സ​ർ​ക്കാ​ർ സ​ഹാ​യം കൂ​ടാ​തെ ഒ​രു ല​ക്ഷം ഒ​രു ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽനി​ന്ന് വാ​യ്പ​യും എ​ടു​ത്ത്. മൂ​ന്ന​ര​ല​ക്ഷം ചെ​ല​വ് ചെ​യ്താ​ണ് ര​തീ​ഷ് വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത് .
വീ​ടുപ​ണി പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ൾ ചേ​റ​ങ്ക​ല്ല്-​കു​ളി​നീ​ർ റോ​ഡി​ൽ നി​ന്നു​ള്ള ദൂ​ര​പ​രി​ധി ലം​ഘി​ച്ചാ​ണ് വീ​ട് നി​ർ​മി​ച്ച​തെ​ന്ന ചി​ല​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് വീ​ട്ടു ന​മ്പ​ർ ല​ഭി​ച്ചി​ല്ല.
അ​തു​കാ​ര​ണം വൈ​ദ്യു​തി കി​ട്ടി​യി​ല്ല. മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെടെ നി​ര​വ​ധി​പേ​ർ​ക്ക് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു. ക​ഴി​ഞ്ഞ പ​ത്തു​മാ​സ​ത്തെ നി​ര​ന്ത​ര പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് താ​ത്കാ​ലി​ക വീ​ട്ടു ന​മ്പ​ർ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കു​ടി​വെ​ള്ള ക്ഷാ​മ​മാ​ണ് മ​റ്റൊ​രുപ്ര​ശ​്നം. കി​ണ​ർ കു​ഴി​ക്കാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത​തും സാ​മ്പ​ത്തി​ക ശേ​ഷി​യി​ല്ലാ​ത്ത​തും കാ​ര​ണം വെ​ള്ളം കി​ട്ടാ​ക്ക​നി മാ​ത്ര​മാ​ണ്. സ്ഥ​ലം വാ​ങ്ങി ര​ജി​സ്ട്രേ​ഷ​ൻ ക​ഴി​ഞ്ഞ​തി​നു ശേ​ഷ​മാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ സ്ഥ​ലം കാ​ണി​ച്ച​തെ​ന്നും ഇ​വി​ടെ വീ​ടു​പ​ണി തീ​രു​ന്ന മു​റ​യ്ക്ക് ശു​ദ്ധ​ജ​ല സ്രോ​ത​സും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​ത്ത​രാ​മെ​ന്ന് അ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വീ​ടു​പ​ണി പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്ന് ര​തീ​ഷ് പ​റ​യു​ന്നു.
ന​ട്ടെ​ല്ലി​ന് തേ​യ്മാ​നം കാ​ര​ണം ക​ടു​ത്ത ന​ടു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്ന ര​തീ​ഷി​നു കൂ​ലി​പ്പ​ണി ചെ​യ്തു ജീ​വി​തം മു​ന്നോ​ട്ടുനീ​ക്കാ​നും ക​ഴി​യി​ല്ല. ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളു​മ​ട​ങ്ങി​യ കു​ടും​ബം ഇ​പ്പോ​ൾ ത​യ്യേ​നി​യി​ൽ വാ​ട​കക്കെ​ട്ടി​ട​ത്തി​ലാ​ണ് താ​മ​സം. താ​ൻ നി​ർ​മിച്ച വീ​ട്ടി​ൽ ക​ഴി​യാ​നാ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കിത്ത​രിക​യോ അ​ല്ലെ​ങ്കി​ൽ മ​റ്റൊ​രു സ്ഥ​ല​ത്ത് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ വീ​ട് നി​ർ​മി​ച്ചു ത​രിക​യോ വേ​ണ​മെ​ന്നാ​ണ് മീ​ന​ഞ്ചേ​രി കോ​ള​നി ഊ​രു മൂ​പ്പ​ൻ കൂ​ടി​യാ​യ ര​തീ​ഷി​ന്‍റെ ആ​വ​ശ്യം. ഇ​തു​സം​ബ​ന്ധി​ച്ച് ര​തീ​ഷ് മു​ഖ്യ​മ​ന്ത്രി, പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി, പ്ര​തി​പ​ക്ഷ​നേ​താ​വ്, പ​ട്ടി​ക​വ​ർ​ഗ ക​മ്മീ​ഷ​ൻ എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.