യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പി​എ​സ്‌സി ​ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി
Friday, July 19, 2019 1:32 AM IST
കാ​സ​ർ​ഗോ​ഡ്: പി​എ​സ്‌സി​യു​ടെ വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ടു​ത്തി​യ പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചും എ​സ്എ​ഫ്ഐ നേ​താ​ക്ക​ള്‍ വ്യാ​ജ​രേ​ഖ​ക​ള്‍ ച​മ​ച്ച് പി​എ​സ്‌സി ​പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ പ​രീ​ക്ഷ​യി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​തി​ല്‍ സ​മ​ഗ്ര​മാ​യ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കാ​സ​ര്‍​ഗോ​ഡ് അ​സം​ബ്ലി ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പി​എ​സ്‌സി ​ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് മാ​ട​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ധീ​ഷ് ന​മ്പ്യാ​ര്‍, സ​ഫ് വാ​ന്‍ കു​ന്നി​ല്‍, ആ​ബി​ദ് എ​ട​ശേ​രി, സാ​ജി​ദ് ക​മ്മാ​ട്, സാ​ബി​ത്ത് മ​ധൂ​ര്‍, സ​ഫ് വാ​ന്‍ മ​ധൂ​ര്‍, ജോ​ബി​ന്‍ ബ​ദി​യ​ടു​ക്ക, ഖ​യ്യൂം ചേ​രൂ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.