കലിതുള്ളി കാലവർഷം
Saturday, July 20, 2019 1:39 AM IST
രാ​ജ​പു​രം: ഇ​ന്ന​ലെ പു​ല​ർ​ച്ചെ ​മു​ത​ൽ ആ​രം​ഭി​ച്ച ക​ന​ത്ത​മ​ഴ​യി​ൽ മ​ല​യോ​ര​ത്ത് വ്യാ​പ​ക​നാ​ശം. താ​യ​ന്നൂ​ർ വി​ല്ലേ​ജി​ൽ ര​ണ്ടു വീ​ടു​ക​ൾ ത​ക​ർ​ന്നു. പ​ന​യാ​ർ​കു​ന്നി​ലെ ശാ​ന്ത​യു​ടെ വീ​ട് കു​ന്നി​ൻ മു​ക​ളി​ൽ നി​ന്ന് കൂ​റ്റ​ൻ ക​ല്ല് ഇ​ള​കിവീ​ണാ​ണ്ത​ക​ർ​ന്ന​ത്. ചു​മ​ർ പാ​ടെ​ത​ക​ർ​ന്നു. ചു​വ​ർ വീ​ണ് വീ​ട്ടി​ലെ ക​ട്ടി​ലു​ക​ൾ അ​ട​ക്ക​മു​ള്ള വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ച്ചു.

ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ന​ഷ്ടം നേ​രി​ട്ട​താ​യി റ​വ​ന്യൂ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മാ​ണി​യൂ​രി​ലെ രാ​ഘ​വ​ന്‍റെ വീ​ട് മ​ണ്ണി​ടി​ഞ്ഞു വീ​ണാ​ണ് ത​ക​ർ​ന്ന​ത്. ഇ​വി​ടെ​യും ഒ​രു ല​ക്ഷം രൂ​പ​യി​ല​ധി​കം ന​ഷ്ടം നേ​രി​ട്ടു. സ്ഥ​ലം റ​വ​ന്യു അ​ധി​കൃ​ത​ർ സ​ന്ദ​ർ​ശി​ച്ചു. കൊ​ട്ടോ​ടി മു​പ്പാ​ത്തി​യി​ൽ എം.​വി. ഫ്രാ​ൻ​സി​സി​ന്‍റെ വീ​ടി​നു​മു​ക​ളി​ൽ മ​ണ്ണും മ​ര​വും വീ​ണു നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി.

ഒ​ട​യം​ചാ​ൽ ടൗ​ണി​നു സ​മീ​പം ചെ​ന്ത​ള​ത്ത് മ​ണ്ണി​ടി​ഞ്ഞും മ​രം വീ​ണും ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30 നാ​ണ് സം​ഭ​വം. കാ​ഞ്ഞ​ങ്ങാ​ട് നി​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി മ​രം മു​റി​ച്ചു​നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ​മാ​ൻ വി.​എ​ൻ. വേ​ണു​ഗോ​പാ​ൽ, ജി.​എ. ഷി​ബി​ൻ, ഫ​യ​ർ​മാ​ൻ ഡ്രൈ​വ​ർ ജ്യോ​തി​കു​മാ​ർ, ഹോം​ഗാ​ർ​ഡു​മാ​രാ​യ സു​ധാ​ക​ര​ൻ, ന​രേ​ന്ദ്ര​ൻ എ​ന്നി​വ​രും ചേ​ർ​ന്നാ​ണ് മ​ര​വും മ​ണ്ണും നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. ഇ​രി​യ പൊ​ട​വ​ടു​ക്കം ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ വെ​ള്ളം ക​യ​റി.

വെ​ള്ള​രി​ക്കു​ണ്ട്:​ മാ​ങ്ങോ​ട്-​വി​ല​ങ്ങ് റോ​ഡി​ലേ​ക്ക് പാ​ർ​ശ്വ​ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണു. ഗ​താ​ഗ​ത ത​ട​സ​മി​ല്ല. മ​ല​യോ​ര​ത്തെ റോ​ഡു​ക​ളി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ചൈ​ത്ര​വാ​ഹി​നി പു​ഴ നി​റ​ഞ്ഞൊ​ഴു​കു​ക​യാ​ണ്. ഇ​നി​യും മ​ഴ​തു​ട​ർ​ന്നാ​ൽ വ​ലി​യ​തോ​തി​ലു​ള്ള മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

താ​ലൂ​ക്കി​ലെ കി​നാ​നൂ​രി​ൽ 4 വീ​ടു​ക​ളി​ൽ വെ​ള്ളം​ക​യ​റി. 13 പേ​ർ നാ​ലു വീ​ടു​ക​ളി​ലാ​യി ഉ​ണ്ടാ​യി​രു​ന്നെ​ന്നും ഇ​വ​രെ കി​നാ​നൂ​ർ എ​ൽ​പി സ്കൂ​ളി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ടെ​ന്നും വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് ക​ൺ​ട്രോ​ൾ റൂ​മി​ൽ നി​ന്ന് അ​റി​യി​ച്ചു.

കു​ന്നും​കൈ: ര​ണ്ട് ദി​വ​സ​മാ​യി തു​ട​ര്‍​ച്ച​യാ​യി പെ​യ്യു​ന്ന​മ​ഴ​യി​ല്‍ മ​ല​യോ​ര​ത്തെ ​പുഴയിലെ ജലനി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്നു. പെ​രു​മ്പ​ട്ട തേ​ജ​സ്വി​നി പു​ഴ​യ്ക്ക് സ​മീ​പ​മു​ള്ള പൊ​തു​വി​ത​ര​ണ​കേ​ന്ദ്രം സ്ഥി​തി​ചെ​യ്യു​ന്ന കെ​ട്ടി​ടം വെ​ള്ള​ത്തി​ല്‍​മു​ങ്ങി. ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ മ​റ്റൊ​രു മു​റി​യി​ലേ​ക്ക് മാ​റ്റി വി​ത​ര​ണം പു​ന​രാ​രം​ഭി​ച്ചു. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ര​യി​ടി​ച്ചി​ല്‍ രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്. വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​നെ​യും ക​യ്യൂ​ര്‍-​ചീ​മേ​നി പ​ഞ്ചാ​യ​ത്തി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പെ​രു​മ്പ​ട്ട പാ​ല​ത്തി​ന്‍റെ അ​രി​കി​ലും ക​ര​യി​ടി​ച്ചി​ല്‍ ഭീ​ഷ​ണി​യു​ണ്ട്. സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ക​വു​ങ്ങും തെ​ങ്ങും ക​ട​പു​ഴ​കി വീ​ണു.

കാ​സ​ര്‍​ഗോ​ഡ്: മ​ഴ​ക്കാ​ല​ത്തി​നു​മു​മ്പ് പു​തി​യ ഓ​വു​ചാ​ലി​ന്‍റെ പ​ണി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന​തോ​ടെ ഓ​രോ മ​ഴ പെ​യ്യു​മ്പോ​ഴും വെ​ള്ള​ത്തി​ല്‍​മു​ങ്ങി മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍. മ​ഴ ക​ന​ത്ത​തോ​ടെ പ​ല​പ്പോ​ഴും റെ​യി​ല്‍​വേ​ സ്റ്റേ​ഷ​ന്‍ കെ​ട്ടി​ട​ത്തി​നു​മു​ന്നി​ല്‍ മു​ട്ടോ​ളം ഉ​യ​ര​ത്തി​ല്‍ വെ​ള്ളം ​നി​ല്‍​ക്കു​ക​യാ​ണ്. പു​തി​യ ഓ​വു​ചാ​ല്‍ നി​ര്‍​മി​ക്കു​ന്ന​തി​നാ​യി എ​ടു​ത്ത കു​ഴി​യി​ലും ഇ​തോ​ടൊ​പ്പം വെ​ള്ളം​ക​യ​റി​യ​തോ​ടെ ആ​ളു​ക​ള്‍ വീ​ണ് അ​പ​ക​ട​മു​ണ്ടാ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തെ ന​വീ​ക​ര​ണ​പ്ര​വൃ​ത്തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഴ​യ ഓ​വു​ചാ​ല്‍ അ​ട​ഞ്ഞു​പോ​യ​തും പു​തി​യ ഓ​വു​ചാ​ലി​നാ​യി കു​ഴി എ​ടു​ത്ത​പ്പോ​ള്‍ മാ​റ്റി​യ മ​ണ്ണ് പ​രി​സ​ര​ത്തു​ത​ന്നെ കൂ​ട്ടി​യി​ട്ട​തു​മാ​ണ് വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണ​മാ​യ​തെ​ന്ന് യാ​ത്ര​ക്കാ​രും ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​രും പ​റ​യു​ന്നു. പു​തി​യ ഓ​വു​ചാ​ലി​ന്‍റെ പ​ണി​തു​ട​ങ്ങാ​ന്‍ വൈ​കി​യ​തും പ്ര​ശ്‌​ന​മാ​യി.

വെ​ള്ളം​കെ​ട്ടി​നി​ല്‍​ക്കു​ന്ന കു​ഴി​ക​ള്‍​ക്കു സ​മീ​പം ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് അ​ട​യാ​ള​ങ്ങ​ളും ബോ​ര്‍​ഡു​ക​ളും സ്ഥാ​പി​ച്ച​ത്. ഏ​താ​നും വ​ര്‍​ഷം​മു​മ്പ് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തെ വെ​ള്ളം ക​യ​റി​നി​ന്ന ഓ​വു​ചാ​ലി​ല്‍ വീ​ണ് മ​ല​യാ​ളി​യാ​യ റി​ട്ട. റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍​മാ​സ്റ്റ​ര്‍ മ​രി​ച്ച സം​ഭ​വ​വു​മു​ണ്ടാ​യി​രു​ന്നു. റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ ടി​ക്ക​റ്റ് കൗ​ണ്ട​ര്‍, റി​സ​ര്‍​വേ​ഷ​ന്‍, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ്, ആ​ര്‍​എം​എ​സ്, സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​റു​ടെ ഓ​ഫീ​സ് തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലെ​ല്ലാം ചെ​ളി​വെ​ള്ളം ക​യ​റു​ന്ന​ത് യാ​ത്ര​ക്കാ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും ഒ​രു​പോ​ലെ ദു​രി​തം സൃ​ഷ്ടി​ക്കു​ന്നു. വെ​ള്ള​ക്കെ​ട്ടു​മൂ​ലം വാ​ഹ​ന​ങ്ങ​ള്‍​ക്ക് സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തെ​ത്താ​നും ക​ഴി​യു​ന്നി​ല്ല.

പ​ര​പ്പ: ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്ന് മു​ണ്ട​ത്ത​ടം ക​രി​ങ്ക​ൽ ക്വാ​റി പ്ര​ദേ​ശ​ത്ത് നി​ന്ന് കൂ​റ്റ​ൻ ക​ല്ലു​ക​ൾ താ​ഴേ​ക്ക് പ​തി​ച്ചു. മ​ല​യു​ടെ അ​ടി​വാ​ര​പ്ര​ദേ​ശ​ത്തു​ള്ള നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ്. മാ​ളൂ​ർ​ക്ക​യ​ത്തെ പു​ഷ്പ ച​ന്ദ്ര​ന്‍റെ കു​ടും​ബ​ത്തെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. നി​ര​വ​ധി സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ത്തി ക​ല്ല് പൊ​ട്ടി​ച്ച​തി​ന്‍റെ ഫ​ല​മാ​യി മു​ണ്ട​ത്ത​ടം മ​ല​നി​ര​ക​ളി​ൽ നി​ന്ന് ഇ​നി​യും മ​ണ്ണി​ടി​ച്ചി​ലും, ക​ല്ലു​ക​ൾ ഉ​രു​ളാ​നു​മു​ള്ള സാ​ധ്യ​ത​യു​മുണ്ട്. ബ​ളാ​ൽ-​രാ​ജ​പു​രം റോ​ഡി​ൽ പാ​ൽ​ച്ചുര​ത്ത് മ​ണ്ണി​ടി​ഞ്ഞു.

കാ​സ​ര്‍​ഗോ​ഡ് : ദേ​ശീ​യ​പാ​ത​യി​ല്‍ നി​ന്ന് നി​റ​ഞ്ഞൊ​ഴു​കി​യ വെ​ള്ളം റെ​യി​ല്‍​വേ ട്രാ​ക്കി​ലേ​ക്ക് ഒ​ഴു​കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ കു​മ്പ​ള​യി​ല്‍ ട്രെ​യി​നു​ക​ളു​ടെ വേ​ഗ​ത മ​ണി​ക്കൂ​റി​ല്‍ 40 കി​ലോ​മീ​റ്റ​റാ​യി കു​റ​യ്ക്കാ​ന്‍ നി​ര്‍​ദേ​ശം. കൂ​ടു​ത​ല്‍ വെ​ള്ളം​ക​യ​റി സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണാ​തീ​ത​മാ​കാ​തി​രി​ക്കാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​ടി​യ​ന്തര ഇ​ട​പെ​ട​ലു​ണ്ടാ​ക​ണ​മെ​ന്ന് റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ദേ​ശീ​യ​പാ​ത​യ്ക്ക​രി​കി​ല്‍ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ന്‍ വ​ഴി​യി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് റെ​യി​ല്‍​വേ ട്രാ​ക്കി​ലേ​ക്ക് വ​ഴി​മാ​റി ഒ​ഴു​കു​ന്ന​തെ​ന്ന് റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പം പു​തു​താ​യി നി​ര്‍​മി​ച്ച അ​ടി​പ്പാ​ത​യും പൂ​ര്‍​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. ഇ​നി​യും തു​ട​ര്‍​ച്ച​യാ​യ മ​ഴ ല​ഭി​ക്കു​ക​യും വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ന്‍ ബ​ദ​ല്‍​സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കില്ലെങ്കിൽ‍ നാ​ളെ​ത്ത​ന്നെ ഇ​തു​വ​ഴി​യു​ള്ള ട്രെ​യി​ന്‍ ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും ത​ട​സ​പ്പെ​ടാ​നും ഇ​ട​യു​ണ്ടെ​ന്ന് റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.