ജി​ല്ല​യി​ല്‍ ഇ​ന്നു റെ​ഡ് അ​ലെ​ര്‍​ട്ട്; ജാ​ഗ്ര​താ നിർദേശം
Saturday, July 20, 2019 1:39 AM IST
കാ​സ​ർ​ഗോ​ഡ്: കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം ഇ​ന്നു കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ റെ​ഡ് അ​ലെ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.
ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു അ​റി​യി​ച്ചു. 24 മ​ണി​ക്കൂ​റി​ല്‍ 204 മി​ല്ലിമീ​റ്റ​റി​ല്‍ കൂ​ടു​ത​ല്‍ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് ജി​ല്ല​യി​ല്‍ പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ള3ും ജാ​ഗ്ര​ത പാ​ലി​ക്കു​വാ​നും ക്യാ​മ്പു​ക​ള്‍ ത​യാ​റാ​ക്കു​ക​യു​ള്‍​പ്പെ​ടെ​യു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തു​ക എ​ന്ന​തു​മാ​ണ് റെ​ഡ് അ​ലെ​ര്‍​ട്ട് കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
തു​ട​ര്‍​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ല്‍ അ​തി​തീ​വ്ര മ​ഴ​പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വെ​ള്ള​പ്പൊ​ക്കം, ഉ​രു​ള്‍​പൊ​ട്ട​ല്‍ തു​ട​ങ്ങി​യ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ള്‍​ക്ക് സാ​ധ്യ​ത വ​ര്‍​ധി​ക്കും.
ബ​ന്ധ​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍​ വ​കു​പ്പു​ക​ളോ​ടും ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്താ​നും താ​ലൂ​ക്ക് ത​ല​ത്തി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ ആ​രം​ഭി​ക്കു​വാ​നു​മു​ള്ള നി​ര്‍​ദേ​ശം സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ന​ല്‍​കി​യി​ട്ടു​ണ്ട്. ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ലെ ക​ണ്‍​ട്രോ​ള്‍ റൂം 24 ​മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കും. ഫോ​ണ്‍: 04994 257 700, 94466 01700.