പ്ലാ​സ്റ്റി​ക്ക് വി​രു​ദ്ധ​സ​ന്ദേ​ശ​വു​മാ​യി മ​ത്സ്യ​വ്യാ​പാ​രി
Saturday, July 20, 2019 1:39 AM IST
തൃ​ക്ക​രി​പ്പൂ​ർ: പ്ലാ​സ്റ്റി​ക്ക് ക​വ​റി​ൽ മീ​ൻ കി​ട്ടു​മെ​ന്നു​ക​രു​തി ഹ​മീ​ദി​ന്‍റെ സ്കൂ​ട്ട​റി​നു​സ​മീ​പം ചെ​ന്നാ​ൽ നി​ങ്ങ​ൾ നി​രാ​ശ​രാ​കും. മ​ഴ​ക്കാ​ല​മാ​ണെ​ങ്കി​ൽ വ​ട്ട​യി​ല​യി​ലും വേ​ന​ൽ​ക്കാ​ല​മാ​ണെ​ങ്കി​ൽ പ​ത്ര​ക്ക​ട​ലാ​സി​ലു​മാ​യി​രി​ക്കും ഹ​മീ​ദ് മീ​ൻ പൊ​തി​ഞ്ഞു​ന​ൽ​കു​ക.
പ്ലാ​സ്റ്റി​ക്ക് ക​വ​റു​ക​ളു​ണ്ടാ​ക്കു​ന്ന പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളും പ്ലാ​സ്റ്റി​ക്ക് ഉ​പ​യോ​ഗം കു​റ​ച്ചു​വ​രേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യു​മെ​ല്ലാം കേ​വ​ലം പ്ര​സം​ഗ​ങ്ങ​ളി​ൽ മാ​ത്ര​മൊ​തു​ങ്ങു​ന്ന കാ​ല​ത്താ​ണ് പി​ലി​ക്കോ​ട് കൊ​ട​ക്കാ​ട് സ്വ​ദേ​ശി​യാ​യ എ​ൻ. ഹ​മീ​ദ് എ​ന്ന മീ​ൻ​ക​ച്ച​വ​ട​ക്കാ​ര​ന്‍റെ പ്ര​സ​ക്തി​യേ​റു​ന്ന​ത്.
പ​ട​ന്ന, മ​ട​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് രാ​വി​ലെ വാ​ങ്ങു​ന്ന മ​ത്​സ്യം പി​ലി​ക്കോ​ട്, ചെ​റു​വ​ത്തൂ​ർ, തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഞാ​ണം​ങ്കൈ, ച​ന്തേ​ര, മാ​ണി​യാ​ട്ട്, ന​ട​ക്കാ​വ്, ഈ​യ്യ​ക്കാ​ട്, വൈ​ക്ക​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വി​ൽ​പ്പ​ന ന​ട​ത്താ​റ്.
എ​ല്ലാ​ദി​വ​സ​വും ഉ​ച്ച​ക്ക് മു​മ്പ് ഹ​മീ​ദി​ന്‍റെ മ​ത്‌സ്യ​വി​ൽ​പ്പന അ​വ​സാ​നി​ക്കും.
ഭൂ​മി​യി​ലെ ജീ​വ​ജാ​ല​ങ്ങ​ൾ​ക്കെ​ല്ലാം ക​ടു​ത്ത​ഭീ​ഷ​ണി​യാ​യി​ട്ടു​ള്ള പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​വ​രു​ത്താ​ൻ ത​ന്നാ​ൽ ക​ഴി​യു​ന്ന​ത് ചെ​യ്യു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഈ ​അ​ന്പ​ത്താ​റു​കാ​ര​ൻ.