‌മ​ഞ്ചു​ച്ചാ​ലു​കാ​ർ​ക്ക് പു​ഴ ക​ട​ക്ക​ണം... പേ​ടി കൂ​ടാ​തെ
Saturday, July 20, 2019 1:39 AM IST
കൊ​ന്ന​ക്കാ​ട്: ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ലെ മ​ഞ്ചു​ച്ചാ​ലി​ൽ കോ​ൺ​ക്രീ​റ്റ് ന​ട​പ്പാ​ലം എ​ന്ന ആ​വ​ശ്യം ഇ​നി​യും യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. ചൈ​ത്ര​വാ​ഹി​നി​പ്പു​ഴ​യ്ക്ക് കു​റു​കെ കോ​ൽ​പ്പാ​ല​മാ​ണ് ഇ​പ്പോ​ഴും നാ​ട്ടു​കാ​രു​ടെ ആ​ശ്ര​യം.
ര​ണ്ടു​വ​ർ​ഷം മു​ന്പ് മ​ഴ​ക്കാ​ല​ത്ത് പാ​ലം ത​ക​ർ​ന്നു നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കു​പ​റ്റി​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം ക​ന​ത്ത​മ​ഴ​യി​ൽ പാ​ലം ഒ​ഴു​കി​പ്പോ​യി. നാ​ട്ടു​കാ​ർ വീ​ണ്ടും ഇ​വി​ടെ കോ​ൽ​പ്പാ​ലം നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു.
പ​ത്തോ​ളം കു​ടും​ബ​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ഇ​വി​ടെ താ​മ​സം എ​ന്നാ​ൽ സ്ഥ​ല​മു​ള്ള​വ​ർ യാ​ത്രാ​സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​നാ​ൽ വീ​ട് വ​യ്ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ല. പാ​ല​ത്തി​നാ​യി നി​ര​വ​ധി ത​വ​ണ നി​വേ​ദ​ന​ങ്ങ​ൾ ന​ല്കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.