സ്ത്രീ​ക​ള്‍​ക്കു നേ​രെ​യു​ള്ള സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്കെ​തി​രേ നി​യ​മം ശ​ക്ത​മാ​ക്ക​ണം: വ​നി​താ ക​മ്മീ​ഷ​ന്‍
Saturday, July 20, 2019 1:39 AM IST
കാ​സ​ർ​ഗോ​ഡ്: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ സ്ത്രീ​ക​ള്‍​ക്ക് എ​തി​രെ​യു​ള്ള സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ക​യാ​ണെ​ന്നും സൈ​ബ​ര്‍ നി​യ​മ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗ​ങ്ങ​ളാ​യ ഷാ​ഹി​ദ ക​മാ​ല്‍, ഇ.​എം. രാ​ധ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. ക​ള​ക്ട​റേ​റ്റി​ല്‍ വ​നി​താ ക​മ്മീ​ഷ​ന്‍ മെ​ഗാ അ​ദാ​ല​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​മ്മീ​ഷ​ന്‍ അം​ഗ​ങ്ങ​ള്‍.
ക​ഴി​ഞ്ഞ​ദി​വ​സം ക​ണ്ണൂ​രി​ലെ ഒ​രു വ​നി​താ ജ​ന​പ്ര​തി​നി​ധി​ക്കെ​തി​രേ ഫെ​യ്‌​സ്ബു​ക്ക് കൂ​ട്ടാ​യ്മ​യി​ലൂ​ടെ വ​ള​രെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന പോ​സ്റ്റു​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ക​യും ഇ​തി​നെ​തി​രേ പ​രാ​തി​യു​മാ​യി ഇ​വ​ര്‍ വ​നി​താ ക​മ്മീ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ഓ​രോ ജി​ല്ല​യി​ലും സ്ത്രീ​ക​ള്‍​ക്കെ​തി​രെ​യു​ള്ള സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു​ണ്ട്. സൈ​ബ​ര്‍ കു​റ്റ​വാ​ളി​ക​ള്‍​ക്ക് ത​ക്ക​താ​യ ശി​ക്ഷ ല​ഭി​ക്കാ​ത്ത​താ​ണ് ഇ​ത്ത​രം കു​റ്റ​ങ്ങ​ള്‍ പെ​രു​കു​ന്ന​തി​ന് കാ​ര​ണം. സൈ​ബ​ര്‍ നി​യ​മ​ങ്ങ​ളും ശി​ക്ഷ​യും ശ​ക്ത​മാ​ക്കി​യി​ല്ലെ​ങ്കി​ല്‍ ഇ​തു വ​ര്‍​ധി​ക്കും.
സ്ത്രീ​യും പു​രു​ഷ​നും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ബ​ന്ധ​ങ്ങ​ളെ തെ​റ്റാ​യ​രീ​തി​യി​ല്‍ കാ​ണു​ന്ന​വ​രും ന​മ്മു​ടെ സ​മൂ​ഹ​ത്തി​ലു​ണ്ട്. ഈ ​കാ​ഴ്ച​പ്പാ​ടി​നാ​ണ് ആ​ദ്യം മാ​റ്റം വ​രേ​ണ്ട​ത്. ആ​രെ​യും ആ​ക്ഷേ​പി​ക്കു​ക​യും പ​രി​ഹ​സി​ക്കു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ മാ​റ​രു​തെ​ന്നും ഇ​ത്ത​ര​ത്തി​ല്‍ മാ​ന​സി​ക വൈ​കൃ​ത​ങ്ങ​ള്‍ ബാ​ധി​ച്ച​വ​രെ ബോ​ധ​വ​ത്ക​രി​ക്ക​ണ​മെ​ന്നും ഇ​ത് ആ​ദ്യം കു​ടും​ബ​ത്തി​ല്‍ നി​ന്നു​മാ​ണ് ആ​രം​ഭി​ക്കേ​ണ്ട​തെ​ന്നും ഷാ​ഹി​ദ ക​മാ​ല്‍ പ​റ​ഞ്ഞു.
അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ച്ച ഒ​രു കേ​സി​ല്‍ ദ​മ്പ​തി​ക​ള്‍ ഏ​റെ വി​ദ്യാ​സ​മ്പ​ന്ന​രാ​യി​ട്ടും ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത് ഏ​റെ പ്ര​യാ​സ​മു​ണ്ടാ​കു​ന്ന​താ​ണ്. നി​സാ​ര​മാ​യ കാ​ര്യ​മാ​ണ് ദ​മ്പ​തി​ക​ള്‍​ക്കി​ട​യി​ലു​ള്ള​ത്. ഒ​ന്ന​ര​മ​ണി​ക്കൂ​ര്‍ തു​ട​ര്‍​ച്ച​യാ​യി സം​സാ​രി​ച്ചി​ട്ടും പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ജി​ല്ല​യി​ല്‍ കു​ടു​ബ​പ്ര​ശ്‌​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളി​ല്‍ കു​റ​വു​ണ്ട്. വ​സ്തു സം​ബ​ന്ധ​മാ​യ​വ വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര​വ​ധി സെ​മി​നാ​റു​ക​ളും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ച്ചു​വ​രി​ക​യാ​ണ്. കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ നി​യ​മ​ത്തി​ന്‍റെ മു​മ്പി​ല്‍ എ​ത്തി​ക്കാ​തെ പ​രി​ഹ​രി​ക്കാ​നു​ള്ള സ​ന്ദേ​ശ​മാ​ണ് ഇ​ത്ത​രം സെ​മി​നാ​റി​ക​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ​രി​ഗ​ണി​ച്ച​ത് 43
കേ​സു​ക​ള്‍
കാ​സ​ര്‍​ഗോ​ഡ്: ക​ള​ക്ട​റേ​റ്റി​ല്‍ വ​നി​താ ക​മ്മീ​ഷ​ന്‍ ന​ട​ത്തി​യ മെ​ഗാ അ​ദാ​ല​ത്തി​ല്‍ 43 കേ​സു​ക​ള്‍ പ​രി​ഗ​ണി​ച്ചു. ഒ​ന്പ​ത് പ​രാ​തി​ക​ള്‍ തീ​ര്‍​പ്പാ​ക്കി. മൂ​ന്നു പ​രാ​തി​ക​ളി​ല്‍ പോ​ലീ​സ്, തൊ​ഴി​ല്‍​വ​കു​പ്പു​ക​ളി​ല്‍ നി​ന്നും വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്. 31 പ​രാ​തി​ക​ള്‍ അ​ടു​ത്ത അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കും.
കാ​സ​ര്‍​ഗോഡ് ജി​ല്ല​യി​ല്‍ നി​ന്ന് വ​നി​താ ക​മ്മീ​ഷ​നി​ലെ​ത്തു​ന്ന പ​രാ​തി​ക​ള്‍ വേ​ഗ​ത്തി​ല്‍ പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യു​ന്നു​ണ്ടെ​ന്ന് ക​മ്മീ​ഷ​ന്‍ അം​ഗം ഷാ​ഹി​ദ ക​മാ​ല്‍ പ​റ​ഞ്ഞു.
നി​ല​വി​ല്‍ ഒ​രു പ​രാ​തി​പോ​ലും കെ​ട്ടി​ക്കി​ട​ക്കു​ന്നി​ല്ല. എ​ല്ലാ മാ​സ​വും കൃ​ത്യ​മാ​യി അ​ദാ​ല​ത്തു​ക​ള്‍ ന​ട​ത്തു​ക​യും പ​രി​ഹാ​രം കാ​ണു​വാ​നും ക​മ്മീ​ഷ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ട്. കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തി​യ​തോ​ടെ പ​രാ​തി​ക​ളും കു​റ​യു​ന്നു​ണ്ട്.
ജി​ല്ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി അ​തി​ന​നു​സ​രി​ച്ച് സ്ത്രീ​ക​ള്‍​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റു​ക​ളും വ​നി​താ ക​മ്മീ​ഷ​ന്‍ ന​ട​ത്തു​ന്നു​ണ്ടെ​ന്നും ക​മ്മീ​ഷ​ന്‍ അം​ഗ​ങ്ങ​ളാ​യ ഷാ​ഹി​ദ ക​മാ​ലും ഇ.​എം. രാ​ധ​യും പ​റ​ഞ്ഞു.
ഹു​സൂ​ര്‍ ശി​ര​സ്ത​ദാ​ര്‍ കെ. ​നാ​രാ​യ​ണ​ന്‍, ലീ​ഗ​ല്‍ പാ​ന​ല്‍ അം​ങ്ങ​ളാ​യ എ.​പി. ഉ​ഷ, എ​സ്.​എ​ന്‍. സ​രി​ത, വ​നി​ത സെ​ല്‍ എ​സ്‌​ഐ എം.​എ. ശാ​ന്ത, സി​പി​ഒ പി.​ഷീ​ല, വ​നി​ത ക​മ്മീ​ഷ​നി​ലെ സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് ജെ​യ്‌​മോ​ന്‍ എ. ​ജോ​ണ്‍, ക്ലര്‍​ക്ക് അ​മ​ല്‍ മി​ത്ര എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.